ഇന്ത്യയിൽ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങൾ കഴിഞ്ഞ രണ്ടു ദശാബ്ദത്തി നിടെ 2.5 മടങ്ങ് വർധിച്ചതായി റിപ്പോർട്ട്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് റിപ്പോ ർട്ടിലാണ് പുതിയ വിവരം.
2019ൽ വായുമലിനീകരണം മൂലം മരിക്കുന്നവരുടെ നാലിൽ ഒന്ന് ഇന്ത്യയിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 1990ൽ 2,79,500 പേരാണ് മരിച്ചതെങ്കിൽ ഇത് 2019 ആയപ്പോഴേക്കും 9,79,900 പേരായതായി റിപ്പോർട്ട് പറയുന്നു.
ലോകത്ത് 6.67 ദശലക്ഷം ആളുകൾ വായു മലിനീകരണം മൂലം മരിച്ചു. ഇതിൽ 1.67 ദശലക്ഷം മ രണം ഇന്ത്യയിലാണ്. ചൈനയിൽ 1.85 ദശലക്ഷം പേരും മരിച്ചു.