24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • യുക്രെയ്ൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി
Kerala

യുക്രെയ്ൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

റഷ്യ യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ യുക്രെയ്നിലകപ്പെട്ട ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

വ്യോമസേനയുടെ ശക്തി പ്രയോജനപ്പെടുത്തുക വഴി ചുരുങ്ങിയ സമയം കൊണ്ട് കൂടുതലാളുകളെ ഒഴിപ്പിക്കാനും മാനുഷിക സഹായം കൂടുതൽ കാര്യക്ഷമമായി യുക്രെയ്നിലെത്തിക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന ഇന്ന് മുതൽ നിരവധി സി-17 വിമാനങ്ങൾ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് 182 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിലെത്തി. ബുക്കാറെസ്റ്റിൽ നിന്നും ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നും 2 വിമാനങ്ങൾ കൂടി ഇന്ന് ഇന്ത്യയിലെത്തും.

Related posts

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴ

Aswathi Kottiyoor

മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox