24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്കാസ്പത്രി മുറ്റത്ത് ‘തല തിരിഞ്ഞ’ വൈദ്യുത ബൾബ്
Peravoor

പേരാവൂർ താലൂക്കാസ്പത്രി മുറ്റത്ത് ‘തല തിരിഞ്ഞ’ വൈദ്യുത ബൾബ്

പേരാവൂർ: താലൂക്കാസ്‌പത്രി ഒ.പി. കെട്ടിടത്തിന് മുന്നിലെ വൈദ്യുത തൂണിൽ സ്ഥാപിച്ച വൈദ്യുത ബൾബ് തല തിരിഞ്ഞ നിലയിൽ. താഴെ വെളിച്ചം കിട്ടാൻ സ്ഥാപിച്ച ബൾബ് ആകാശത്തേക്കാണ് വെളിച്ചം നല്കുന്നത്

ഇതെങ്ങിനെ സംഭവിച്ചു എന്ന് ആർക്കും അറിയില്ല. എതാനും ദിവസം മുൻപ് ഈ തൂണിൽ നിന്ന് സമീപത്തെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരൻ തൂണിൽ കയറിയിരുന്നു. അപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാവാമെന്നാണ് കരുതുന്നത്. ഏതായാലും ആകാശത്തേക്ക് വെളിച്ചം പകരുന്ന തല തിരിഞ്ഞ ബൾബ് രാത്രിയിൽ ആസ്പത്രിയിലെത്തുന്ന രോഗികൾക്ക് കൗതുകമാവുകയാണ്

Related posts

ഇന്ത്യൻ സീനിയർ ചേമ്പർ പേരാവൂർ ലീജിയൺ ഇൻസ്റ്റാളേഷനും കുടുംബ സംഗമവും നടത്തി

Aswathi Kottiyoor

തില്ലങ്കേരി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

Aswathi Kottiyoor

പേരാവൂർ മണ്ഡല തല മെമ്പർഷിപ് ഉദ്ഘാടനം അയോത്തുംചാലിൽ നടന്നു

Aswathi Kottiyoor
WordPress Image Lightbox