യുക്രെയ്ന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രെയ്ന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി.
ഇത് നാലാം തവണയാണ് യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. ക്രെയ്നിൽനിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇതുവരെ 8,000 ഇന്ത്യക്കാരെ യുക്രെയ്നിൽ നിന്ന് തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധം ആരംഭിച്ചശേഷം ആറ് വിമാനങ്ങളിലായി 1400 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരവിന്ദം ബാഗ്ചി അറിയിച്ചു.