24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഉക്രയ്‌നിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി
Kerala

ഉക്രയ്‌നിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി

ഉക്രയ്‌നിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്‌ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്.

തിരുവനന്തപുരത്ത് വൈകിട്ട്‌ ആറരയോടെ 19 പേർ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേരും എത്തി. നെടുമ്പാശ്ശേരിയിൽ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, നോർക്ക ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരും വിദ്യാർഥികളെ സ്വീകരിച്ചു.

25 മലയാളി വിദ്യാർഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഉച്ചയോടെ ഡൽഹിയിലെത്തിയ വിദ്യാർഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്. ഡൽഹിയിൽ നിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് ഉൾപ്പെട്ടിരുന്നത്. ആദ്യ വിമാനത്തിൽ മുംബൈയിൽ നിന്നുള്ള 11 പേരും ഉൾപ്പെട്ടിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടു പേര് ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്.

Related posts

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Aswathi Kottiyoor

അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൽ കുട്ടികൾക്ക് അവധിക്കാല ക്ലാസ്

Aswathi Kottiyoor

കിറ്റിനു പിടികൊടുക്കാതെ ലഹരി സ്റ്റാംപ്; കൂടുതൽ ലാബുകൾ സജ്ജമാക്കാൻ എക്സൈസ്

Aswathi Kottiyoor
WordPress Image Lightbox