22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അഴീക്കൽ തുറമുഖത്തേക്ക് ചരക്കുകപ്പൽ എത്തുന്നില്ല
Kerala

അഴീക്കൽ തുറമുഖത്തേക്ക് ചരക്കുകപ്പൽ എത്തുന്നില്ല

കണ്ണൂർ: എം.വി ഹോപ് സെവൻ എന്ന ഭീമൻ ചരക്കുകപ്പൽ കഴിഞ്ഞ ജൂലൈ മൂന്നിന് അഴീക്കൽ തീരമണഞ്ഞപ്പോൾ വൻ പ്രതീക്ഷയായിരുന്നു ജില്ലയിലെ വ്യവസായ രംഗത്തുണ്ടായത്. നാലുപതിറ്റാണ്ടിനു ശേഷമാണ് അഴീക്കൽ തുറമുഖത്തേക്കും ഇവിടെനിന്ന് കൊച്ചിയിലേക്കും ചരക്കു ഗതാഗതം പുനരാരംഭിച്ചത്. കൊട്ടിഘോഷിച്ചായിരുന്നു കപ്പലിനെ അന്ന് കണ്ണൂർ വരവേറ്റത്. എന്നാൽ, ആറുമാസം പിന്നിടുമ്പോഴേക്കും ആദ്യ ആവേശമെല്ലാം കെട്ടടങ്ങുകയാണോയെന്ന സംശയം ഉയരുകയാണ്. ദിവസങ്ങളായി അഴീക്കൽ തുറമുഖത്തേക്ക് ചരക്കുകപ്പൽ എത്താത്തതാണ് സംശയം ജനിപ്പിക്കുന്നത്. കണ്ടെയ്നറുകളുടെ കുറവാണ് കാരണമായി അധികൃതർ പറയുന്നത്. അടുത്തമാസം തുടക്കത്തോടെ ചരക്കുഗതാഗതം പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നുണ്ട്.

മുംബൈ ആസ്ഥാനമായ ‘റൗണ്ട് ദി കോസ്റ്റ്’ കമ്പനിയുടെ കപ്പലാണ് സർവിസ് നടത്തിയിരുന്നത്. കൊച്ചിയിൽനിന്ന് കണ്ണൂരിലെ വ്യാപാരികൾക്ക് ടൈൽസ്, മാർബിൾ എന്നിവ കപ്പലിൽ അഴീക്കലിൽ കൊണ്ടുവന്നിരുന്നു. അഴീക്കലിൽനിന്ന് കൊച്ചിയിലേക്ക് വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ കമ്പനിയുടെ ഹാർഡ് ബോർഡ് ഉൽപന്നങ്ങളാണ് പ്രധാനമായും കയറ്റിയയച്ചിരുന്നത്.

കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് കൊച്ചിയിൽനിന്ന് ചരക്കുകപ്പൽ അഴീക്കൽ തുറമുഖത്തിന്റെ തീരം തൊട്ടത്. തൊട്ടടുത്ത ദിവസം കണ്ണൂരിൽനിന്നുള്ള ചരക്ക് കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കും കപ്പൽ പുറപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അഴീക്കലിൽനിന്നുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഇതിനകം 2500 ഓളം കണ്ടെയ്നർ ചരക്ക് കയറ്റിയയക്കാനായി. മാസത്തിൽ മൂന്ന് തവണയാണ് കപ്പൽ സർവിസ് നടത്തിയത്. ഫെബ്രുവരിയിൽ കപ്പൽ തീരെ വന്നില്ല. ചരക്കിന്റെ അഭാവമാണ് അഴീക്കൽ മുറമുഖം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരം കാണാനുള്ള ശ്രമം കണ്ണൂരിനുപുറമെ കുടക് മേഖലയിലും നടക്കുന്നുണ്ട്. കെ.വി. സുമേഷ് എം.എൽ.എയുടെ ഇടപെടലിലാണ്, നാല് പതിറ്റാണ്ടുമുമ്പ് നിലച്ച ചരക്കുകപ്പൽ സർവിസ് പുനരാരംഭിക്കാനുള്ള ശ്രമത്തിനും തുറമുഖ വികസനത്തിനും ജീവൻവെച്ചത്. ഇതിന്റെ ഭാഗമായി വിവിധ സംവിധാനങ്ങൾക്കും തുടക്കം കുറിച്ചു. എന്നാൽ, കസ്റ്റംസ് ഓഫിസ് തുടങ്ങാനുള്ള സംവിധാനം ഒരുങ്ങിയെങ്കിലും ഡൽഹിയിൽനിന്നുള്ള അനുമതി വൈകുന്നതുകാരണം ഉദ്ഘാടനം നീണ്ടുപോവുകയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വന്ന സാഹചര്യത്തിൽ അഴീക്കൽ തുറമുഖത്തിന്റെ പ്രാധാന്യം വർധിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കണ്ണൂർ നോർത്ത് മലബാർ ചേംബർ ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ തുറമുഖ വികസനത്തിനും ചരക്കുകപ്പൽ ഗതാഗതത്തിനുംവേണ്ടി പ്രയത്നിച്ചത്. ചരക്ക് ലഭ്യതക്കുറവിനുപുറമെ അഴീക്കൽ കപ്പൽ ചാലിലെ ആഴക്കുറവും കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന് തടസ്സമാകുന്നുണ്ട്. നിലവിലുള്ള നാലുമീറ്റർ ആഴം ഏഴുമീറ്ററെങ്കിലും ആക്കണം. ഇതിനുള്ള നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയുണ്ട്. കൂട്ടിയിട്ട മണൽ ലേലം ചെയ്ത് നൽകിയാൽ മാത്രമേ വീണ്ടും ആഴംകൂട്ടുന്ന പ്രവൃത്തി നടത്താൻ കഴിയു. ഇതിന് ടെൻഡർ വിളിച്ചിട്ടും നടപടി പൂർത്തിയായിട്ടില്ല.

മാ​ർ​ച്ച് ആ​ദ്യ​വാ​രം സ​ർ​വി​സ് തു​ട​ങ്ങും -കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തേ​ക്കു​ള്ള ച​ര​ക്കു​ക​പ്പ​ൽ സ​ർ​വി​സ് സം​ബ​ന്ധി​ച്ച ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. വ്യാ​പാ​ര മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ആ​വ​ശ്യ​മാ​ണ്, ക​പ്പ​ൽ എ​ത്തു​ന്ന​തി​നും തി​രി​ച്ചു​പോ​കു​ന്ന​തി​നും സ​മ​യ​ക്ര​മം വേ​ണ​മെ​ന്ന​ത്. ഇ​തി​ല്ലാ​തെ ച​ര​ക്കെ​ത്തി​ക്കു​ന്ന​തി​ന് പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി പ​ല​രും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ, ച​ര​ക്കു ക​പ്പ​ലി​ന്റെ സ​മ​യ​ക്ര​മം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള താ​മ​സ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തോ​ടെ ഇ​ത് ത​യാ​റാ​കും. അ​തി​നു​ശേ​ഷം ച​ര​ക്കു​ക​പ്പ​ൽ ഗ​താ​ഗ​തം പ​തി​വു​പോ​ലെ​യാ​കും.

Related posts

പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ വരൂ..’ ആനപ്രേമം മൂത്ത് നാടുവിട്ട കുട്ടികളെ തിരികെയെത്തിച്ചു.

Aswathi Kottiyoor

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

Aswathi Kottiyoor

തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമപ്ലാറ്റ്‌ഫോമുകൾ പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox