24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കോ​ട​തി ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെന്ന് ഭീ​ഷ​ണി
kannur

കോ​ട​തി ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെന്ന് ഭീ​ഷ​ണി

ത​ല​ശേ​രി: കോ​ട​തി ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​യു​ടെ ത​ല തെ​റി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​യു​മാ​യി കോ​ട​തി പ​രി​സ​ര​ത്ത് പോ​സ്റ്റ​ർ പ​തി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു പു​റ​ത്ത് ശൗ​ചാ​ല​യ​ഭാ​ഗ​ത്തെ ചു​മ​രി​ലാ​ണ് ക​ട​ലാ​സി​ൽ എ​ഴു​തി പ​തി​ച്ച പോ​സ്റ്റ​ർ കാ​ണ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ട​ലാ​സി​ൽ പേ​ന ഉ​പ​യോ​ഗി​ച്ച് എ​ഴു​തി​യ വ​രി​ക​ളി​ൽ കോ​ട​തി​യെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും അ​ഭി​ഭാ​ഷ​ക​യെ​യും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്. കു​ടും​ബ​കോ​ട​തി​യി​ലെ ഒ​രു വ്യ​വ​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ക്ഷി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഭീ​ഷ​ണി പോ​സ്റ്റ​റെ​ന്നും അ​നു​മാ​നി​ക്കു​ന്നു.

പോ​രാ​ട്ടം എ​ന്ന​പേ​രി​ലാ​ണ് പോ​സ്റ്റ​റെ​ങ്കി​ലും മാ​വോ​വാ​ദി സം​ഘ​ട​ന​ക​ള​മാ​യി പോ​സ്റ്റ​റ്റി​ന് ബ​ന്ധ​മു​ണ്ടെ​ന്നു​ള്ള സൂ​ച​ന​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കോ​ട​തി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ വിജയകരമായി അക്ഷരമുറ്റം പദ്ധതി

Aswathi Kottiyoor

ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍: വിദ്യാഭ്യാസ സ്ഥാപനങ്ങൾ വി​വ​രം ന​ല്‍​ക​ണം

Aswathi Kottiyoor

മഴ ശക്തം; റ​ബ​ർ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox