21.6 C
Iritty, IN
November 21, 2024
  • Home
  • Wayanad
  • അമ്മയെ കൊന്ന ശേഷം മകന്‍ ജീവനൊടുക്കി; സംഭവം വൈത്തിരിയിൽ
Wayanad

അമ്മയെ കൊന്ന ശേഷം മകന്‍ ജീവനൊടുക്കി; സംഭവം വൈത്തിരിയിൽ

വൈത്തിരി: 62 വയസ്സുള്ള അമ്മയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം മാനസികരോഗിയായ മുപ്പത്തിരണ്ട് വയസ്സുകാരന്‍ ജീവനൊടുക്കി. വൈത്തിരി സുഗന്ധഗിരി 50ഏക്കരില്‍ താമസിക്കുന്ന ബൊമ്മന്റെയും ശാന്തയുടെയും മകനായ 32 വയസ്സുകാരന്‍ മഹേഷ് ബുധനാഴ്ച രാത്രിയോടെ ആയിരുന്നു കൊലപാതകം നടത്തിയത്. ശാന്തയുടെ മൃതദേഹം തറയിലും മകന്‍ മഹേഷിന്റെ മൃതദേഹം വീട്ടില്‍ തൂങ്ങിയ നിലയിലുമായിരുന്നു. ശാന്തയുടെ ശരീരത്തില്‍ രക്തം വമിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടത്തിലാണ് ശാന്തയുടെ മരണം കഴുത്തു ഞെരിച്ചാണെന്നു കണ്ടെത്തിയത്.

പൊലീസിന്റെ സംശയം മരണപ്പെട്ട ശാന്തയുടെ മകന്‍ മഹേഷിലേക്കാണ് ആദ്യം എത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് പുറത്തു ആരുമായും അധികം ബന്ധമില്ലന്നു ബന്ധുക്കള്‍ പറഞ്ഞു. ചില സമയങ്ങളില്‍ ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും ബന്ധുക്കളില്‍പെട്ട ചിലരെ ഉപദ്രവിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ശാന്തയുടെ ഭര്‍ത്താവ് ബൊമ്മന്‍ വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്താണ് താമസിക്കുന്നത്. വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ബൊമ്മനാണ് ശാന്തയുടെ ഭര്‍ത്താവ്. ശാന്തയുടെ മറ്റ് മക്കള്‍: രമേശ്, സുരേഷ്, കൃഷ്ണന്‍ കുട്ടി.

Related posts

പടിഞ്ഞാറത്തറയിൽ മയക്കുമരുന്ന് പാർട്ടിക്കിടെ ഗുണ്ടാസംഘം പിടിയിൽ

Aswathi Kottiyoor

ആഫ്രിക്കൻ പന്നിപ്പനി: കൊന്നത്‌ 4 ഫാമുകളിലെ 460 പന്നികളെ.

Aswathi Kottiyoor

ബഫര്‍ സോണ്‍ പ്രഖ്യാപനം: മാനന്തവാടിയില്‍ പ്രതിഷേധക്കടല്‍

Aswathi Kottiyoor
WordPress Image Lightbox