27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ് അ​നാ​ഥ​മാ​ക്കി​യ​ത് 19 ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ
Kerala

കോ​വി​ഡ് അ​നാ​ഥ​മാ​ക്കി​യ​ത് 19 ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ

രാ​ജ്യ​ത്ത് 19 ല​ക്ഷ​ത്തി​ൽ അ​ധി​കം കു​ട്ടി​ക​ൾ കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യെ​ന്ന് ക​ണ്ടെ ത്ത​ൽ. ലോ​ക​ത്ത് 20 രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 52 ല​ക്ഷ​ത്തി​ൽ അ​ധി​കം കു​ട്ടി​ക​ൾ കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യ​താ​യി ക​ണ്ടെത്തി. ​

പ്ര​ധാ​ന​മാ​യും 10 മു​ത​ൽ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പെ​ട്ട​തെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ജീ​വ​ൻ ന​ഷ്ട​പെ​ട്ട ര​ക്ഷി​താ​ക്ക​ളി​ൽ അ​ധി​ക​വും പു​രു​ഷ​ൻ​മാ​രാ​ണ്. വെ​റും ര​ണ്ടു വ​ർ​ഷം കൊ​ണ്ടാണ് 50 ​ല​ക്ഷ​ത്തി​ൽ അ​ധി​കം കു​ട്ടി​ക​ൾ അ​നാ​ഥ​രാ​യ​ത്.

എ​യി​ഡ്സ് പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് പോ​ലും ഇ​ത്ര​യ​ധി​കം കു​ട്ടി​ക​ൾ അ​നാ​ഥ​രാ​യ​ത് പ​ത്തു വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ടാണെ​ന്നും പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ഠ​ന​ത്തി​ൽ നി​ന്നു​മാ​ണ് ക​ണ്ടെത്ത​ൽ.

ക​ഴി​ഞ്ഞ 20 മാ​സ​ങ്ങ​ൾ​ക്ക് ഉ​ള്ളി​ൽ 1,917,100 കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ 421,800 പേ​ർ സ്ത്രീക​ളും 1,495,300 പേ​ർ പു​രു​ഷ​ൻ​മാ​രു​മാ​ണ്. ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് 2020 ഏ​പ്രി​ൽ മു​ത​ൽ 147,492 കു​ട്ടി​ക​ളാ​ണ് കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യ​ത്.

എ​ന്നാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക​ക​ൾ ഇ​തി​ലും അ​ധി​ക​മാ​ണെ​ന്നാ​ണ് രാ​ജ്യ​ത്തെ ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യം.

Related posts

വേതനം ലഭിക്കുന്നില്ല: ആറളംഫാമിൽ റബർ ടാപ്പിംഗ് നിലച്ചു

Aswathi Kottiyoor

സ്പര്‍ശ് സംശയ നിവാരണ ക്ലാസ്*

Aswathi Kottiyoor

നേപ്പാള്‍ വിമാന ദുരന്തം: സുപ്രധാന ബില്‍ പാസാക്കാത്തതിനാല്‍ നഷ്ടപരിഹാര തുകയില്‍ വന്‍ കുറവുവരും.

Aswathi Kottiyoor
WordPress Image Lightbox