22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • “അ​ഴു​ക്കി​ൽനി​ന്ന് അ​ഴ​കി​ലേ​ക്ക്’: സി​ഡ​ബ്ല്യുആ​ർ​ഡി​എം സം​ഘം അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ സ​ന്ദ​ർ​ശി​ച്ചു
kannur

“അ​ഴു​ക്കി​ൽനി​ന്ന് അ​ഴ​കി​ലേ​ക്ക്’: സി​ഡ​ബ്ല്യുആ​ർ​ഡി​എം സം​ഘം അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ സ​ന്ദ​ർ​ശി​ച്ചു

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ “അ​ഴു​ക്കി​ൽ നി​ന്ന് അ​ഴ​കി​ലേ​ക്ക്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച​ര​ക്ക​ണ്ടിപ്പു​ഴ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ർ ) ത​യാ​റാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന സി​ഡ​ബ്ല്യു​ആ​ർ​ഡി​എം ശാ​സ്ത്ര​ജ്ഞരാ​യ ഡോ. ​എം. തേ​ൻ​മൊ​ഴി, ബി.​വി​വേ​ക് എ​ന്നി​വ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ​ട​ക്ക​മു​ള്ള​വ​ർ​ക്കൊ​പ്പം പു​ഴ സ​ന്ദ​ർ​ശി​ച്ചു.

മ​മ്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്‌​കൂ​ൾ പാ​ർ​ക്കി​ന്‍റെ ബോ​ട്ട് ജെ​ട്ടി​യി​ൽ നി​ന്ന് മ​മ്പ​റം പാ​ലം വ​രെ സം​ഘം സ​ഞ്ച​രി​ച്ചു. അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സിന്‍റേ​യും കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റേ​യും സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ക. നാ​ല് വ​ർ​ഷ​ത്തെ സ​മ​ഗ്ര​പ​ഠ​ന -സ​ർ​വേ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ഴ ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ മാ​പ്പ് ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. ന​ഗ​ര സ​ഞ്ച​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 5.75 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക.

പു​ഴ ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വ​രും ദി​വ​സ​ങ്ങ​ളി​ൽ ചേ​ർ​ന്ന് പു​ഴ സം​ര​ക്ഷ​ണം ച​ർ​ച്ച ചെ​യ്യും.

Related posts

റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വ​നം-​ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം എത്തുന്നു

Aswathi Kottiyoor

ബാരാപോൾ കനാലിലെ ചോർച്ച; വീട്ടുകാർക്ക് സുരക്ഷയൊരുക്കി പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കണം -എം.എൽ.എ

Aswathi Kottiyoor

നൃത്തത്തിലൂടെ ആ​രോ​ഗ്യ​സ​ന്ദേ​ശ​വു​മാ​യി ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox