25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നീ​ക്കി​യി​രി​പ്പ് 127 കോ​ടി ക​ട​ന്നു
Kerala

റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നീ​ക്കി​യി​രി​പ്പ് 127 കോ​ടി ക​ട​ന്നു

റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ദി​​​നം​​​പ്ര​​​തി വ​​​ർ​​​ധ​​​ന​​​യു​​ണ്ടാ​​​കു​​​ന്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്തു റോ​​​ഡ് സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ നീ​​​ക്കി​​​യി​​​രി​​​പ്പ് 127 കോ​​​ടി ക​​​ട​​​ന്നു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക് പ്ര​​​കാ​​​രം അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലു​​​ള്ള​​​ത് 127,82,37,707 രൂ​​​പ​​​യാ​​​ണെ​​​ന്നു റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ​​നി​​​ന്നു​​​ള്ള രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തു വി​​​വി​​​ധ റോ​​​ഡു​​​ക​​​ളി​​​ലെ അ​​​ശാ​​​സ്ത്രീ​​​യ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളും റോ​​​ഡ് സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​ക​​​ളും അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ങ്ങ​​​ളും മ​​​ര​​​ണ​​​നി​​​ര​​​ക്കും കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി സേ​​​ഫ് കേ​​​ര​​​ള പ​​​ദ്ധ​​​തി, ബ്ലാ​​​ക്ക് സ്പോ​​​ട്ട് പ​​​രി​​​ഹാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ, മോ​​​ഡ​​​ൽ സേ​​​ഫ് കോ​​​റി​​​ഡോ​​​ർ, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​രം പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി 2021 ൽ ​​​ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 38.92 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​തു​​​ൾ​​​പ്പെ​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​ഥോ​​​റി​​​റ്റി ആ​​​കെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 40.46 കോ​​​ടി രൂ​​​പ.
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​രോ വ​​​ർ​​​ഷ​​​വും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​മാ​​​ണ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​ത്. 15 ജീ​​​വ​​​ന​​​ക്കാ​​​ർ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ട്. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ചെ​​​യ​​​ർ​​​മാ​​​നും പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും വി​​​വി​​​ധ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും റോ​​​ഡ് സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​രും അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ പേ​​​രി​​​ലു​​​ള്ള ട്ര​​​ഷ​​​റി സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടി​​​ലാ​​​ണ് റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഫ​​​ണ്ട് സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് ഇ​​​ത്ര​​​യും തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കാ​​​തെ കി​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ രാ​​​ജു വാ​​​ഴ​​​ക്കാ​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഏ​​​തു പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ഥോ​​​റി​​​റ്റി തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യാ​​​ൻ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

2021 ൽ ​​​പൊ​​​ലി​​​ഞ്ഞ​​​ത് 3,426 ജീ​​​വ​​​നു​​​ക​​​ൾ

കേ​​​ര​​​ള​​​ത്തി​​​ൽ 2021ലു​​​ണ്ടാ​​​യ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത് 3,426 പേ​​​ർ​​​ക്ക്. ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ 33,321 റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി. 36,803 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 2020 ൽ 27,877 ​​​അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 2,979 ജീ​​​വ​​​നു​​​ക​​​ളാ​​​ണ് റോ​​​ഡി​​​ൽ പൊ​​​ലി​​​ഞ്ഞ​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​ത് 30,510 പേ​​​ർ​​​ക്ക്. 2019 ൽ 4,440 ​​​പേ​​​ർ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​പ്പോ​​​ൾ 46,055 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

Related posts

സ്റ്റേഷനിൽ എത്തുന്നവരെ കാണാൻ വൈകരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡി.ജി.പി

Aswathi Kottiyoor

ഞായറാഴ്ചയും പ്രവർത്തിച്ചു, പഞ്ചായത്ത്-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത് 34,995 ഫയലുകൾ

Aswathi Kottiyoor

കേരളത്തെ ഇന്ത്യയിലെ പാരിസ്ഥിതിക സൗഹൃദ നിക്ഷേപ സംസ്ഥാനമാക്കുക ലക്ഷ്യം- മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox