22.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • പ​ഴ​ശി ഡാ​മി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി
kannur

പ​ഴ​ശി ഡാ​മി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി

മ​ട്ട​ന്നൂ​ർ: പ​ഴ​ശി ഡാ​മി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി​യി​ട്ടും ലേ​ലം ചെ​യ്തു വി​ൽ​പ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​യാ​യി​ല്ല. വ​ർ​ഷം​തോ​റും സ​ർ​ക്കാ​രി​ലേ​ക്ക് ല​ഭി​ക്കേ​ണ്ട കോ​ടി​ക​ളാ​ണ് പാ​ഴാ​യി​പ്പോ​കു​ന്ന​ത്. പു​ഴ​യി​ല്‍​നി​ന്നു മ​ണ​ൽ വാ​രു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ൽ അ​ന​ധി​കൃ​ത മ​ണ​ലൂ​റ്റും ക​ട​ത്തും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.

മു​മ്പു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പ​ഴ​ശി പ​ദ്ധ​തി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന മ​ണ​ലാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​രി​ട്ടി, വ​ള്ള്യാ​ട്, പ​ടി​യൂ​ര്‍, പൂ​വം, കു​യി​ലൂ​ര്‍, എ​ട​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി മ​ണ​ല്‍ വ​ന്ന​ടി​ഞ്ഞ​ത്. എ​ട്ടു​വ​ർ​ഷം മു​മ്പു​വ​രെ പ​ഴ​ശി ഡാ​മി​ൽ​നി​ന്നു മ​ണ​ൽ വാ​രു​ന്ന​ത് ലേ​ലം ചെ​യ്തി​രു​ന്നു. ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യ്ക്കാ​ണ് ലേ​ലം ന​ട​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പാ​സ് മു​ഖേ​ന​യാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ണ​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​ത് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. വ​ർ​ഷം​തോ​റും ന​ട​ക്കു​ന്ന ലേ​ല​ന​ട​പ​ടി​ക​ൾ ന​ട​ക്കാ​തെ വ​ന്ന​തോ​ടെ പു​ഴ​യി​ൽ മ​ണ​ൽ നി​റ​ഞ്ഞു​വ​രി​ക​യാ​ണ്.

മ​ണ​ൽ നി​റ​യു​ന്ന​തി​നൊ​പ്പം പു​ഴ നി​ക​ന്നു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. പു​ഴ​യി​ലെ മ​ണ​ൽ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ വീ​ണ്ടും പ്ര​ള​യ​സാ​ധ്യ​ത​യ്ക്ക് വ​ഴി​വ​യ്ക്കും. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം പു​ഴ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ണ​ൽ കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ക​യാ​ണ്. ട​യ​ര്‍ ട്യൂ​ബു​ക​ള്‍ ഘ​ടി​പ്പി​ച്ച ച​ങ്ങാ​ട​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും കൂ​റ്റ​ന്‍ തോ​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ച്ചു​മാ​ണ് വ്യാ​പ​ക​മാ​യി മ​ണ​ലൂ​റ്റ് ന​ട​ക്കു​ന്ന​ത്. മ​ണ​ല്‍ ക​ട​ത്ത് ത​ട​യാ​ന്‍ പോ​ലീ​സോ റ​വ​ന്യൂ വ​കു​പ്പോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Related posts

ജില്ലയില്‍ 429 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

എം​സി​എം​സി അ​പേ​ക്ഷ​ക​ള്‍; സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം

Aswathi Kottiyoor

മന്‍സൂര്‍ വധം: ലക്ഷ്യമിട്ടത്​ സഹോദരരനെയെന്ന്​ പ്രതിയുടെ മൊഴി; ഇന്ന്​ സമാധാന ചര്‍ച്ച

Aswathi Kottiyoor
WordPress Image Lightbox