27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പുതിയ മദ്യനയത്തിന്റെ കരട് തയ്യാർ;ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും
Kerala

പുതിയ മദ്യനയത്തിന്റെ കരട് തയ്യാർ;ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും അനുവദിക്കുന്നതിന് വേണ്ടിയുള്ള സര്‍ക്കാര്‍ മാര്‍ഗ രേഖയുടെ കരടായി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും അനുവദിക്കുക. ഇത് സംബന്ധിച്ച ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ള മികച്ച ഐടി സ്ഥാപനങ്ങള്‍ക്കാണ് പബ്ബുകള്‍ക്കുള്ള ലൈസന്‍സ് നല്‍കുക.

നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണം എന്നും കരട് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഐടി പാര്‍ക്കിനുള്ളിലാകും പബ്ബുകള്‍ പ്രവര്‍ത്തിക്കുക. പുറത്ത് നിന്ന് ഉള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പബ്ബ് നടത്തുന്നതിന് വേണ്ടി സ്ഥാപനങ്ങള്‍ക്ക് ഉപകരാര്‍ നല്‍കാവുന്നതാണ്. ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചിക്കുന്നത്.

സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. പബ്ബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മയാണ്. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളില്‍ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇത് പരിഹരിക്കുന്നതിനായി വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ മുമ്പ് തീരുമാനിച്ചിരുന്നു.

എന്നാല്‍ കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നടപടികള്‍ ഇല്ലാതായി. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞത്. കൂടുതല്‍ ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.

Related posts

ഗ്രാമവണ്ടി രൂപരേഖ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു: മന്ത്രി

Aswathi Kottiyoor

കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു.

Aswathi Kottiyoor

ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം 56ൽനിന്ന് 58 ആക്കണം: തീരുമാനം സർക്കാരിന് വിട്ടു

Aswathi Kottiyoor
WordPress Image Lightbox