റോഡ് വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിച്ച വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കലക്ടറേറ്റിന് മുന്നിൽ അതിജീവന ഉപവാസം നടത്തി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി ഗോപിനാഥൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി കെ വിജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പങ്കജവല്ലി, ജില്ലാ സെക്രട്ടറി പി എം സുഗുണൻ, ചാക്കോ മുല്ലപ്പള്ളി, എം എ ഹമീദ് ഹാജി, വി പി മൊയ്തു, അരക്കൻ ബാലൻ, കെ കെ സഹദേവൻ, വി പി മൊയ്തു എന്നിവർ സംസാരിച്ചു.