27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഉക്രൈൻ: നോർക്കയിൽ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാർഥികൾ
Kerala

ഉക്രൈൻ: നോർക്കയിൽ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാർഥികൾ

ഉക്രൈനിൽ നിന്ന് നോർക്ക റൂട്ട്സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാർഥികൾ. ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം. ആകെ 20ഓളം സർവകലാശാലകളിൽ നിന്നും വിദ്യാർഥികളുടെ സഹായാഭ്യർഥന ലഭിച്ചു. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങൾ മുടങ്ങിയതു മൂലം വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നതായി നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.

Related posts

വിനോദസഞ്ചാര വാഹനങ്ങൾ പരിശോധിക്കാൻ ഫോക്കസ്-3

Aswathi Kottiyoor

ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനത്തിൽ രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഒർമ്മപുതുക്കും

Aswathi Kottiyoor

യുക്രെയിനിൽനിന്ന് 331 മലയാളികൾകൂടി കേരളത്തിലെത്തി

Aswathi Kottiyoor
WordPress Image Lightbox