റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില 100 ഡോളറിനരികിലെത്തി. രാജ്യത്ത് ഇന്ധന വില എട്ട് രൂപ വരെ വര്‍ധിച്ചേക്കും. യു പി തെരഞ്ഞെടുപ്പിന് ശേഷം വിലവര്‍ധിപ്പിക്കാനാണ് സാധ്യത. ദ്രവീകൃത പ്രകൃതി വാതക വിലയെയും ഇത് ബാധിക്കും.എട്ടു വര്‍ഷത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ അസംസ്തൃത എണ്ണ വില ബാരലിനു 100 ഡോളറിന് മുകളില്‍ എത്തുന്നത്. ആഭ്യന്തര വിപണിയിലും വന്‍ വില വര്‍ദ്ധനവിന് ഇത് വഴിവെക്കും.ബാരലിന് ഒരു ഡോളര്‍ ഉയരുമ്പോള്‍ പെട്രോള്‍-ഡീസല്‍ ലീറ്ററിന് 70 പൈസ വരെ വര്‍ധിപ്പിക്കേണ്ടി വരും.
കഴിഞ്ഞ നവംബറില്‍ ഇന്ധന വില കുറയ്ക്കുന്നതായി എക്‌സൈസ് തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. അതിന് ശേഷം അസംസ്‌കൃത ഇന്ധന വില 10 ഡോളര്‍ വര്‍ദ്ധിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ 110 ദിവസമായി എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടില്ല.നിലവിലുള്ള സാഹചര്യമനുസരിച്ചു നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മാര്‍ച്ച് എഴിന് ശേഷം പെട്രോള്‍-ഡീസല്‍ എന്നിവക്ക് ലീറ്ററിന് എഴ് രൂപമുതല്‍ 8 രൂപ വരെ വര്‍ധിപ്പിക്കും. ഈ കാലയളവില്‍
കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ വില വീണ്ടും ഉയരും. ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ റഷ്യ – യുക്രൈന്‍ സംഘര്‍ഷം വാതക വിലവര്‍
ധനവിനും കാരണമാകും.