24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • മുന്നേറാം ,കൂടുതൽ മികവോടെ
kannur

മുന്നേറാം ,കൂടുതൽ മികവോടെ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട്‌ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ ദുരീകരിക്കാൻ ‘മുന്നേറാം, ആത്മവിശ്വാസത്തോടെ’ മുന്നൊരുക്ക പരിപാടിയുമായി ജില്ലാപഞ്ചായത്ത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ജില്ലയിൽ മികച്ച വിജയം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
വിദ്യാർഥികളെ പ്രാപ്തരാക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റാനും സാമൂഹ്യ പിന്തുണ നൽകും. പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ സ്‌കൂളുകളിൽ വൈകിട്ട്‌ പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. വിദ്യാർഥികൾക്കുള്ള ലഘുഭക്ഷണത്തിനുള്ള തുക ജില്ലാ പഞ്ചായത്ത് നൽകും. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപന പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേരും. ഗൃഹസന്ദർശനങ്ങൾ സംഘടിപ്പിക്കും.
വിദ്യാർഥികളുടെ പഠനം, കല, കായികം, ലൈംഗിക വിദ്യാഭ്യാസം എന്നിവയ്‌ക്ക് പ്രാധാന്യം നൽകി സർഗാത്മക അന്തരീക്ഷം ഒരുക്കാനുള്ള സമഗ്ര പാക്കേജ് അടുത്ത അധ്യയന വർഷം യാഥാർഥ്യമാക്കും.
സ്‌കൂൾ ഭൂമി അന്യാധീനപ്പെട്ടുവോ എന്നറിയാൻ ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ മുന്നൊരുക്ക യോഗം പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷയായി.

Related posts

കോവിഡ് രണ്ടാം തരംഗം; ദുരിതം പേറി ഓട്ടോ ടാക്സി തൊഴിലാളികൾ………..

Aswathi Kottiyoor

ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തികൾ പൂ​ർ​ത്തി​യാ​ക്ക​ാൻ നിർദേശം

Aswathi Kottiyoor

പ്രത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox