കണ്ണൂർ: വന്യജീവി അക്രമത്തിൽ നിന്നും കർഷകരെയും പൊതു ജനങ്ങളെയും സംരക്ഷിക്കുക, 1972-ലെ കേന്ദ്ര വനനിയമം പൊളിച്ചെഴുതുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും ഇന്ന്. കേരള കോൺഗ്രസ്-എമ്മിന്റെ കർഷക സംഘടനയായ കർഷക യൂണിയൻ (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 ന് മാർച്ച് നടത്തുന്നത്. ധർണ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം സജി കുറ്റിയാനിമറ്റം മുഖ്യപ്രഭാഷണം നടത്തും. ധർണ്ണയിൽ സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുക്കുമെന്ന് കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് അൽഫോൻസ് കളപ്പുര, ജനറൽ സെക്രട്ടറി റെജി കാര്യാങ്കൽ എന്നിവർ അറിയിച്ചു.