25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ ; കെപിഎസി ലളിതയുടെ പൊതുദർശനം തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ
Thiruvanandapuram

അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ ; കെപിഎസി ലളിതയുടെ പൊതുദർശനം തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ

അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. അരമണിക്കൂറോളം ഇവിടെ പൊതുദർശനം ഉണ്ടാകും. അന്തമോപചാരം അർപ്പിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിയത്.

തുടർന്ന് വടക്കാഞ്ചേരി ഏങ്കക്കാട് വീട്ടിലെക്ക് എത്തിക്കും. കൂടാതെ വൈകിട്ട് 5.30ന് വടക്കാഞ്ചേരി ഓട്ടുപാറ ജംഗ്ഷനിൽ സർവകകക്ഷി അനുസ്‌മരണ യോഗം നടക്കും. അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂർ ലളിതകലാ അക്കാദമി മന്ദിരത്തിൽ എത്തിച്ച ശേഷമായിരുന്നു വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് കൊണ്ടുപോയത്. പൊതുദർശനത്തിന് ശേഷം വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ട് പോവും.

അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്. കെ.പി.എ.സി ലളിതയുടെ വിയോഗ വാർത്തയറിഞ്ഞ് സിനിമ മേഖലയിലെ നിരവധി പേരാണ് അർധരാത്രി തന്നെ ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്.

മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്. പിതാ‍വ് – കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് – ഭാർഗവി അമ്മ. ഒരു സഹോദരൻ – കൃഷ്ണകുമാർ, സഹോദരി – ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യിൽ ചേർന്നു.

അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്‍റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

1978ല്‍ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം കഴിച്ചു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ നടനും സംവിധായകനുമാണ്.

Related posts

മധുവിധുവും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം വാ തുറക്കണം’; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

Aswathi Kottiyoor

കൊവിഡ് സ്ഥിതിവിവര കണക്ക്; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം…..

Aswathi Kottiyoor

കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്യാൻ സോഫ്‌റ്റ്‌വെയർ ; ബുധനാഴ്ച തുടക്കം.

Aswathi Kottiyoor
WordPress Image Lightbox