22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • റബർ നയം തൽക്കാലം മരവിപ്പിച്ചേക്കും; തീരുമാനം കർഷകരിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന്
Kerala Uncategorized

റബർ നയം തൽക്കാലം മരവിപ്പിച്ചേക്കും; തീരുമാനം കർഷകരിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന്

കോട്ടയം ∙ കർഷകരിൽ നിന്നു കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ പുതിയ റബർ നയം നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് മരവിപ്പിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം ആലോചിക്കുന്നു. എതിർപ്പുകൾ കെട്ടടങ്ങുന്നതു വരെ റബർ നയം നടപ്പാക്കാതെ, തുടർനടപടികൾ വലിച്ചുനീട്ടാനാണ് കേന്ദ്ര സർക്കാരിന്റെ ‘റബർ നയതന്ത്രം’. ഇതിനായി കരട് റബർ നയം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള തീയതി ഒരു മാസം കൂടി നീട്ടി. സമയം വീണ്ടും നീട്ടുമെന്നാണ് നയം നടപ്പിലാക്കുന്നതിന്റെ ചുമതലയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയം നൽകിയ രഹസ്യസന്ദേശം.

പഞ്ചാബിലെ കർഷകരുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കേണ്ടി വന്ന കർഷക ബില്ലിന്റെ ഗതി റബർ നയത്തിനും വരുമോ എന്ന ഭീതിയാണ് കേന്ദ്രസർക്കാരിന്റെ മനംമാറ്റത്തിനു കാരണം. അതേസമയം, റബർ നയം നടപ്പിലാക്കുന്നതിൽ നിന്നു പിൻവാങ്ങുന്നതായി പരസ്യമായി അറിയിക്കില്ല.

കരട് റബർ നയത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും അറിയിക്കാൻ ഫെബ്രുവരി 9 വരെയായിരുന്നു സമയം. റബർ ബോർഡിനായിരുന്നു അഭിപ്രായ രൂപീകരണം നടത്താനുള്ള ചുമതല. 1,800 പേർ അഭിപ്രായം അറിയിച്ചു. തീയതി മാർച്ച് 9 വരെ തീയതി നീട്ടി. ഇപ്പോൾ ഏപ്രിൽ 9 വരെ നീട്ടാനാണ് നീക്കം.

1947ലെ റബർ നയം റദ്ദാക്കിയ ശേഷം കർശന വ്യവസ്ഥകളോടെയാണ് പുതിയ റബർ നയത്തിന്റെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. റബർ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനു നൽകാനും വില കുറച്ചു വിറ്റാൽ ജയിൽ ശിക്ഷ നൽകാനുമുള്ള ശുപാർശകളാണ് കർഷകരുടെ എതിർപ്പിനു കാരണം. റബർ ബോർഡിന്റെ അധികാരം വെട്ടിക്കുറച്ചതും ഭരണസമിതിയിൽ കേരളത്തിന്റെ പ്രാതിനിധ്യം കുറച്ചതും സംസ്ഥാനത്തിന്റെ എതിർപ്പിനു കാരണമായി.

Related posts

പൂളക്കുറ്റി പ്രകൃതി സംരക്ഷണ സമിതി തെറ്റായ പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമനടപടി; സി.പി.എം

Aswathi Kottiyoor

മൊബൈല്‍ ഉപയോഗം കരുതലോടെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; കുറിപ്പുമായി കേരള പൊലീസ്

Aswathi Kottiyoor

ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox