• Home
  • Kerala
  • പേരാവൂർ സ്വദേശി സെലസ്റ്റിൻ ജോൺ കെ.സി.ബി.സി ഹയർസെക്കൻഡറി വിഭാഗം മികച്ച അധ്യാപകൻ –
Kerala

പേരാവൂർ സ്വദേശി സെലസ്റ്റിൻ ജോൺ കെ.സി.ബി.സി ഹയർസെക്കൻഡറി വിഭാഗം മികച്ച അധ്യാപകൻ –

എറണാകുളം : കേരള കത്തോലിക്കാ ടീച്ചേഴ്‌സ് ഗിൽഡ് 2021 – 22 വർഷത്തെ മികച്ച അധ്യാപകരെ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ തലശ്ശേരി രൂപതക്ക് കീഴിലെ കിളിയന്തറ സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പേരാവൂർ കൊട്ടംചുരം സ്വദേശി സെലസ്റ്റിൻ ജോൺ, ഹൈസ്കൂൾ വിഭാഗത്തിൽ മാവേലിക്കര കോർപ്പറേറ്റിന് കീഴിലെ നങ്ങ്യാർകുളങ്ങര ബി.ബി.എച്ച് സ്കൂൾ പ്രഥമധ്യാപിക സിസ്റ്റർ രജിത, യു.പി വിഭാഗത്തിൽ പാലാ കോർപ്പറേറ്റിന് കീഴിലെ മൂലമറ്റം സെയ്ന്റ് ജോർജ് യു.പി സ്കൂൾ അധ്യാപകൻ ജെ. റോയി, എൽ.പി വിഭാഗത്തിൽ നെയ്യാറ്റിൻകര കോർപ്പറേറ്റിന് കീഴിലെ ഉച്ചക്കട ആർ.സി.എൽ.പി സ്കൂൾ പ്രഥമധ്യാപകൻ ടി.ആർ ബേസിലും തിരഞ്ഞെടുക്കപ്പെട്ടു.

തൊണ്ടിയിൽ സെയ്ന്റ് ജോസഫ് ഇടവകാംഗമാണ് സെലസ്റ്റിൻ ജോൺ. ഭാര്യ ലിൻസി മേരി തോമസ് കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. എമിൽ ജീൻ, നിവേദിത ആൻ സെലസ്, റോസ്ഫിൻ സെലസ്റ്റിൻ എന്നിവരാണ് മക്കൾ. മികച്ച കോർപ്പറേറ്റായി പാലാ തിരഞ്ഞെടുക്കപ്പെട്ടു.

Related posts

‘ഗോ ഇലക്ട്രിക്’ ക്യാമ്പയിൻ: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും ഇന്ന് (സെപ്റ്റംബർ ഒന്ന്)

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎസ്, ക്യൂബ സന്ദർശനം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox