26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • 320 കുടുംബങ്ങൾക്ക്‌ തണൽ; മതിപ്പുറത്ത്‌ ഭവനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി
Kerala

320 കുടുംബങ്ങൾക്ക്‌ തണൽ; മതിപ്പുറത്ത്‌ ഭവനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി

നഗരസഭ രാജീവ് ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞം മതിപ്പുറം പട്ടാണി കോളനിയിൽ പൂർത്തീകരിച്ച ഭവനസമുച്ചയത്തിൻറെ ഉദ്ഘാടനവും താക്കോൽ കൈമാറലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടമായി പൂർത്തീകരിച്ച 320 കുടുംബങ്ങൾക്കുള്ള ഭവനസമുച്ചയമാണ് ഉദ്ഘാടനം ചെയ്‌തത്.

ഭവനരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിൻറെ ഭാഗമായാണ് ഈ ഭവനപദ്ധതിയുടെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇവിടെ 4 ഘട്ടങ്ങളിലായി ആകെ 1032 കുടുംബങ്ങൾക്കാണ് വീടുകളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നത്. ഒന്നാംഘട്ടത്തിൽ 222 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറിയിട്ടുള്ളതാണ്. രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ കൈമാറ്റമാണ് ഈ അവസരത്തിൽ നടന്നത്. അടുത്തഘട്ടം നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് മേയർ അറിയിച്ചു.

Related posts

ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു; 685 പന്നികളെ കൊല്ലാൻ നടപടി

Aswathi Kottiyoor

പങ്കുവെയ്ക്കലിന്റെ സുവിശേഷമായി മാറിയ വൈദികൻ;

Aswathi Kottiyoor

രക്തദാനത്തിന് ഗുണങ്ങളേറെ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox