27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നയം വ്യക്തമായി വികസനം അതിവേഗത്തിൽ
Kerala

നയം വ്യക്തമായി വികസനം അതിവേഗത്തിൽ

ജലപാത, കെ –-റെയിൽ, മലയോര ഹൈവേ, തീരദേശറോഡ്‌, ദേശീയപാത വികസനം തുടങ്ങി എല്ലാ മേഖലയ്‌ക്കും തുല്യപ്രാധാന്യം നൽകിയ കർമപദ്ധതികളിലൂടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ജില്ലയുടെ മാറ്റത്തിന്റെ ദിശാസൂചികകൂടിയായി.
ജലപാത ഡിസംബറിൽ പൂർത്തിയാകും
സംസ്ഥാനത്തെ ചരക്കുഗതാഗത–- വിനോദസഞ്ചാര മേഖലകൾക്ക്‌ വൻ കുതിപ്പാകുന്ന ജലപാത ജില്ലയിൽ 26.05 കിലോമീറ്ററിലാണ്‌ നിർമിക്കുന്നത്‌. മൂന്ന്‌ കനാലുകളും പാതയിലുണ്ട്‌. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനും 650 കോടി രൂപ കിഫ്‌ബിയിൽ ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌. ഒന്നാം കനാലിനായി മയ്യഴിമുതൽ എരഞ്ഞോളിവരെയാണ്‌ ഭൂമി ഏറ്റെടുക്കേണ്ടത്. തൃപ്പങ്ങോട്ടൂർ, പാനൂർ, പെരിങ്ങളം, മൊകേരി, പന്ന്യന്നൂർ എന്നിവിടങ്ങളിലായി 164 ഏക്കറാണ്‌ ഏറ്റെടുക്കുന്നത്. രണ്ടാമത്തെ റീച്ചിൽ എരഞ്ഞോളിപ്പുഴയെ ധർമടം പുഴയുമായി ബന്ധിപ്പിക്കുന്ന 850 മീറ്റർ ദൂരത്താണ് കനാൽ. ഇതിനായി 16.8 ഏക്കർ ആവശ്യമാണ്. മുഴപ്പിലങ്ങാടുമുതൽ വളപട്ടണംവരെ 16 കിലോമീറ്ററിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്.
കൈവിടില്ല, കൈത്തറിയെ
കൈത്തറി തൊഴിലാളികളുടെ വരുമാനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ ബ്ലോക്കുകളിൽ ഹാൻഡ്‌ലൂം ക്ലസ്‌റ്ററുകൾ രൂപികരിക്കും. ഇ–-കൊമേഴ്‌സ്‌ പോർട്ടലും ആരംഭിക്കും. പുത്തൻ ഡിസൈനിങ്ങും ബ്രാൻഡിങ്ങും പരിചയപ്പെടുത്താൻ പ്രൊഫഷണൽ ഡിസൈനർമാരെ നിയോഗിക്കും. ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ നിശ്‌ചിത നിലവാരം ഉറപ്പാക്കുന്നതിനും ജനപ്രിയമാക്കാനും അവതരിപ്പിച്ച കേരള കൈത്തറി ബ്രാൻഡ്‌ ശ്രദ്ധേയമായിട്ടുണ്ട്‌.
ഡിജിറ്റൽ ലഹരി വിമുക്തകേന്ദ്രം
വർധിക്കുന്ന ലഹരി ഉപയോഗം തടയാനും ബോധവൽക്കരണത്തിനും ജില്ലയിൽ ലഹരി വിമുക്തി കേന്ദ്രം സ്ഥാപിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്‌. ലഹരിക്കിരയായവരെ കൗൺസലിങ്‌ ചെയ്യുന്നതിനുവേണ്ടിയുള്ള കേന്ദ്രം കണ്ണൂർ, കാസർകോട്‌ ജില്ലകളിലുള്ളവർക്ക്‌ പ്രയോജനപ്പെടും.
മുഴപ്പാലയിൽ ഫയർ 
ആൻഡ്‌ സേഫ്‌റ്റി റിസർച്ച്‌ സെന്റർ
മുഴപ്പാലയിലെ നാലരയേക്കർ സ്ഥലത്ത്‌ ഫയർ ആൻഡ്‌ സേഫ്‌റ്റി സയൻസ്‌ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ റിസർച്ച്‌ സെന്റർ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്‌. നാഗ്‌പൂരിലെ നാഷണൽ ഫയർ സർവീസ്‌ കോളേജിൽനിന്നും വ്യത്യസ്‌തമായ ഹൈടെക്‌ കോഴ്‌സുകളാണിവിടെയുണ്ടാവുക. ഇതിനായി പൊലീസ്‌ വകുപ്പിന്റെ കൈയിലുള്ള സ്ഥലം കൈമാറാനുള്ള നടപടി പുരോഗമിക്കുന്നു.
കണ്ണൂർ സ്‌പോർട്‌സ്‌ 
സ്‌കൂളിൽ‌ ഫുട്‌ബോൾ അക്കാദമി
ഫുട്‌ബോളിൽ മികവുള്ള പെൺകുട്ടികളെ ചെറുപ്രായത്തിൽ കണ്ടെത്തി രാജ്യത്തിന്‌ അഭിമാനമാകുന്ന താരങ്ങളെ വാർത്തെടുക്കാനായി കണ്ണൂർ സ്‌പോർട്‌സ്‌ സ്‌കൂളിൽ ഫുട്‌ബോൾ അക്കാദമിയും വരുന്നു. പ്രകൃതിദത്തമായ ഫുട്‌ബോൾ ടർഫും അത്‌ലറ്റിക്‌ ട്രാക്കും നിർമിക്കാൻ കഴിഞ്ഞദിവസം ഭരണാനുമതി നൽകിയിരുന്നു. പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിലാണിത്‌.

Related posts

പിങ്ക് പോലീസിന്‍റെ പരസ്യവിചാരണ: കുട്ടിക്ക് 1.75 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor

ഒരു മാസത്തിനിടെ വാട്സാപ്പ് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകള്‍.

Aswathi Kottiyoor

ദേശീയപാത പദ്ധതികൾ: കേരളത്തിന്റെ വാഗ്ദാനം കുരുക്കാവുന്നു

Aswathi Kottiyoor
WordPress Image Lightbox