24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • സ്കൂൾമുറ്റത്ത് ശലഭോദ്യാനമൊരുങ്ങുന്നു
kannur

സ്കൂൾമുറ്റത്ത് ശലഭോദ്യാനമൊരുങ്ങുന്നു

സ്കൂൾമുറ്റത്ത് കിളികളെയും പൂമ്പാറ്റകളെയും വിരുന്നെത്തിക്കാൻ ശലഭോദ്യാനമൊരുക്കുകയാണ് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്.

സമഗ്രശിക്ഷാ കേരളം കൂത്തുപറമ്പ് ബി. ആർ. സി. യുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ എം. വി. ശ്രീജ നിർവഹിച്ചു. പ്രഥമാധ്യാപകൻ പി. വിനോദ് അധ്യക്ഷനായി.

പ്രകൃതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുട്ടികളിൽ താത്പര്യം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ശലഭ ലാർവകളുടെ ആഹാരമായ സസ്യങ്ങൾ സ്കൂൾവളപ്പിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ സ്കൂൾപരിസരം ഹരിതാഭമാകുംവിധത്തിലാണ് ഉദ്യാനം ഒരുക്കുന്നത്.

ശലഭങ്ങൾക്ക് തേൻനുകരാനായി ആൽ, എരുക്ക്, കണിക്കൊന്ന, കൂവളം, തുമ്പ, ചെക്കി, കൃഷ്ണകിരീടം, കോളാമ്പി, പെരിയലം, വാടാമല്ലി, രാജമല്ലി, ചെമ്പരത്തി, മുഞ്ഞ, ചെണ്ടുമല്ലി, ചെറുമുള്ളി, വേനപ്പച്ച, ശീമക്കൊങ്ങിണി, കറിവേപ്പില തുടങ്ങിയ 30 ഇനം ചെടികളാണ് ശലഭോദ്യാനത്തിൽ നട്ടുപിടിപ്പിച്ചത്.

Related posts

മൈ​ക്രോ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor

ആ​ശു​പ​ത്രി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍: ഇ-​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം

Aswathi Kottiyoor

വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor
WordPress Image Lightbox