ഓൺലൈൻ മാർക്കറ്റിംഗ് കമ്പനി ബിസിനസിൽ വൻ ലാഭം നേടിത്തരാം എന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി യെടുത്തതായി പരാതി. മൊറാഴ കമ്മാടം സ്വദേശി ശൈലേഷിൻ്റെ ഭാര്യ എം. വിദ്യയുടെ പരാതിയിലാണ് എറണാകുളം ചോറ്റാനിക്കര സ്വദേശി കെ. ശരണ്യ, സുഭാഷ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മണി ചെയിൻ മാതൃകയിൽക്യൂ ഐ നെറ്റ് എന്ന ഓൺ ലൈൻ മാർക്കറ്റിംഗ് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 2020 സപ്തംബർ 2 നും 4 നുമായി പരാതിക്കാരിയിൽ നിന്നും
2, 30, 000 രൂപ തട്ടിയെടുക്കുകയായിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും കൊടുത്ത പണമോ ലാഭ വിഹിതമോ നൽകാതെ കബളിച്ചുവെന്ന പരാതിയിലാണ് തളിപ്പറമ്പ് ഇന്ന് (ഫെബ്രുവരി 19) ന് പോലീസ് കേസെടുത്തത്.
previous post