23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കരിക്കോട്ടക്കരി-കൂമന്തോട് റോഡ് നാടിന് സമർപ്പിച്ച് എംഎൽഎ
Kerala

കരിക്കോട്ടക്കരി-കൂമന്തോട് റോഡ് നാടിന് സമർപ്പിച്ച് എംഎൽഎ

അയ്യങ്കുന്ന് പഞ്ചായത്തിലെ പുനർനിർമാണം നടത്തിയ കരിക്കോട്ടക്കരി-കൂമന്തോട് അങ്കണവാടി- എഴുപത്തിഅഞ്ച് കുന്ന് റോഡ് നാടിന് സമർപ്പിച്ചു. സണ്ണി ജോസഫ് എം. എൽ. എ. വ്യാഴാഴ്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സണ്ണി ജോസഫ് എം. എൽ. എ. യുടെ വികസനഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു പുനർനിർമാണം. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വൈസ് പ്രസിഡന്റ് ലിസി വലിയതൊട്ടി, പഞ്ചായത്തംഗങ്ങളായ ജോസഫ് വട്ടുകുളം, മിനി വിശ്വനാഥൻ, ബീന റോജസ്, ബിജോയ് പ്ലാത്തോട്ടം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സി. ചാക്കോ, മനോജ് എം. കണ്ടത്തിൽ, ജോണി കാവുങ്കൽ, സിനോജ് കളരുപാറ, ജാൻസി ചെരിയൻകുന്നേൽ, മേരി വാഴാംപ്ലാക്കൽ എന്നിവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും………….

Aswathi Kottiyoor

ഇ​രി​ട്ടി അ​ഗ്നിര​ക്ഷാനി​ല​യ​ത്തി​ന് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​നം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി; കു​ട്ട​നാ​ട്ടി​ൽ താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കും

Aswathi Kottiyoor
WordPress Image Lightbox