25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • പ്ലാസ്റ്റിക് ചലഞ്ച്; പേരാവൂരിൽ ജനകീയ പാതയോര ശൂചീകരണം നാളെ
Peravoor

പ്ലാസ്റ്റിക് ചലഞ്ച്; പേരാവൂരിൽ ജനകീയ പാതയോര ശൂചീകരണം നാളെ

ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിന്റെയും പാതയോര ശുചീകരണത്തിന്റെയും ജനകീയ ക്യാമ്പയിൻ ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും. പഞ്ചായത്ത് തല ഉദ്ഘാടനം കല്ലേരിമലയിൽ സണ്ണി ജോസഫ് എം. എൽ. എ നിർവഹിക്കും.

തൊണ്ടിയിൽ ക്ലസ്റ്റർ തല ഉദ്ഘാടനം പേരാവൂർ മൃഗാസ്പത്രിക്ക് സമീപം വാർഡംഗം രാജു ജോസഫും തെറ്റുവഴി ക്ലസ്റ്റർതല ഉദ്ഘാടനം കുനിത്തലമുക്കിൽ വാർഡംഗം റീന മനോഹരനും നിർവഹിക്കും. തെരു ക്ലസ്റ്റർതല ഉദ്ഘാടനം പഴയ ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണനും അയോത്തുംചാൽ ക്ലസ്റ്റർതല ഉദ്ഘാടനം കുനിത്തലമുക്കിൽ ബ്ലോക്ക് പഞ്ചായത്തംഗം പ്രീതി ലതയും നിർവഹിക്കും.

വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, യുവജന-സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരെ പങ്കെടുപ്പിച്ചാണ് 30 കിലോമീറ്റർ പാതയോരം ഒറ്റ ദിവസം കൊണ്ട് മാലിന്യമുക്തമാക്കുക. ജില്ലയിലെ ഏറ്റവും വലിയ പാതയോര ശൂചീകരണമാണ് പേരാവൂർ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

Related posts

ആശുപത്രിക്ക് മെഡിക്കൽ ഉപകരണങ്ങൾ നല്കി

Aswathi Kottiyoor

വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി

Aswathi Kottiyoor

വോട്ടെണ്ണൽ: മണ്ഡലങ്ങളിലെ അന്തിമ ഫലം.

WordPress Image Lightbox