25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ​യ്യാ​വൂ​ർ ഊ​ട്ടു​മ​ഹോ​ത്സ​വം: പാ​ര​മ്പ​ര്യം കൈ​വി​ടാ​തെ പ്ര​ഥ​മ​ൻ വി​ല​ക്ക്
Kerala

പ​യ്യാ​വൂ​ർ ഊ​ട്ടു​മ​ഹോ​ത്സ​വം: പാ​ര​മ്പ​ര്യം കൈ​വി​ടാ​തെ പ്ര​ഥ​മ​ൻ വി​ല​ക്ക്

ശി​വ​ക്ഷേ​ത്ര​ത്തി​ൽ പ​തി​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഊ​ട്ടു​ത്സ​വ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട​തും വി​ശി​ഷ്ട​വു​മാ​യ നി​വേ​ദ്യ​മാ​ണ് പ്ര​ഥ​മ​ൻ വി​ല​ക്ക്. ഉ​ത്സ​വ​കാ​ല​ത്ത് മാ​ത്ര​മേ ഈ ​നി​വേ​ദ്യം ന​ട​ത്താ​റു​ള്ളൂ. ഇ​പ്പോ​ൾ ദി​വ​സ​വും 700 തേ​ങ്ങ​യു​ടെ പാ​ൽ എ​ടു​ത്താ​ണ് ഈ ​നി​വേ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​ത്. ഭ​ക്ത​ജ​ന​ങ്ങ​ൾ നേ​ർ​ച്ച​യാ​യാ​ണ് ഇ​തു ന​ട​ത്തു​ന്ന​ത്.

നി​വേ​ദ്യ​ത്തി​നാ​വ​ശ്യ​മാ​യ അ​രി പൊ​ടി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഉ​ര​ലും ഉ​ല​ക്ക​യും കൊ​ണ്ടാ​ണ്. നാ​യ​ർ സ​മു​ദാ​യ​ത്തി​ലെ യാ​ദ​വ​രാ​യ മു​തി​ർ​ന്ന സ്ത്രീ​ക​ളാ​ണ് പു​ല​ർ​ച്ചെ അ​ഞ്ചു​മു​ത​ൽ അ​രി പൊ​ടി​ക്കു​ന്ന​ത്. പ​ണ്ടു​കാ​ല​ത്ത് ന​ഞ്ചും നാ​യാ​ട്ടും ന​ട​ത്തി കി​ട്ടി​യ മീ​നും ഇ​റ​ച്ചി​യും ദേ​വ​ന് നി​വേ​ദി​ച്ച​ശേ​ഷം കൂ​ട്ടാ​യി പ​ങ്കി​ട്ട് ക​ഴി​ച്ച​തി​ന്‍റെ സ്മ​ര​ണ​യാ​യാ​ണ് പ്ര​ഥ​മ​ൻ വി​ല​ക്ക് നി​വേ​ദി​ക്കു​ന്ന​തും അ​തി​ലൊ​രു പ​ങ്ക്

ദേ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​യ​വ​ർ​ക്കെ​ല്ലാം ന​ൽ​കു​ന്ന​തും.
ഈ ​നി​വേ​ദ്യം ശ്രീ​കോ​വി​ലി​നു​ള്ളി​ൽ നി​വേ​ദി​ക്കാ​റി​ല്ല. അ​ട മാം​സ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​ലും ര​ണ്ടു പ്രാ​വ​ശ്യം വേ​വി​ക്കു​ന്ന​തി​നാ​ലു​മാ​ണ് ശ്രീ​കോ​വി​ലി​ൽ നി​വേ​ദി​ക്കാ​ത്ത​ത്. ന​ട​യി​ൽ വ​ച്ചാ​ണ് ദേ​വ​ന് നി​വേ​ദ്യം. കും​ഭ​മാ​സം നാ​ലി​ന്‌ നെ​യ്യ​മൃ​തു​കാ​ർ​ക്കും എ​ട്ട്, ഒ​ൻ​പ​ത് ദി​വ​സ​ങ്ങ​ളി​ൽ കു​ട​ക​ർ​ക്കും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ​ക്കു​മാ​യാ​ണ് ഇ​തു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

അരിവില കൂട്ടുന്നു ; കോവിഡ്‌ കാലത്ത്‌ കൃഷി കുറഞ്ഞെന്ന്‌ ഇതരസംസ്ഥാന ലോബി

Aswathi Kottiyoor

ഡ്രൈവിങ് ലൈസൻസ് അച്ചടി കിട്ടാനും എസ്ആർഐടി ശ്രമം

ആദിവാസി അതിക്രമം : ശിക്ഷ ഉറപ്പാക്കും : മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox