22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • നിവ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച്
Iritty

നിവ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച്

ഇരിട്ടി: മലയോര മേഖലയിലെ വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും സഹായം സ്വീകരിക്കാൻ ഗൂഗിൾ പേ ചലഞ്ചുമായി നഗരസഭയും ആസ്പത്രി വികസന സമിതിയും കർമ്മ പദ്ധതി തെയ്യാറാക്കി. മാർച്ച് ഏഴിന് ഫണ്ട് സ്വീകരണത്തിന്റെ നഗരസഭാ തല ഉദ്ഘാടനം നടക്കും. ഇരിട്ടി വ്യാപാരഭവനിൽ നടന്ന സംഘടക സമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. താലൂക്കാസ്പത്രി സുപ്രണ്ട് പി.പി. രവീന്ദ്രൻ, നഗരസഭാ വൈസ്. ചെയർമാൻ പി. പി. ഉസ്മാൻ, നഗരസഭാ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറി ചെയർപേഴ്‌സൺ കെ. സോയ, അംഗങ്ങളായ എ. കെ. രവീന്ദ്രൻ, വി.പി. അബ്ദുൾ റഷീദ്, കനിവ് ഭാരവാഹികളായ അയ്യൂബ് പൊയിലൻ, അജയൻ പായം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചെയർമാനായിവി.പി. അബ്ദുൾ റഷീദിനെയും, കൺവീനറായി പി. അശോകനെയും തെരഞ്ഞെടുത്തു.
താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിൽ നിന്നും ഇതുവരെയായി 7300ഓളം പേർക്ക് ഡയാലീസിസ് നടത്തി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും പൊതുജനങ്ങളുടേയും സഹായത്തോടെയാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ദിനം പ്രതി 20 പേർക്കാണ് ഡയാലിസിസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഒരു യൂണിറ്റ് മാത്രമേ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുള്ളു. ഇതിന്റെ പ്രവർത്തനത്തിനും ജീവനക്കാരുടെ ശബളത്തിനും മറ്റുമായി 30 ലക്ഷത്തോളം രൂപ ഒരു വർഷം ചിലവ് വരും. യൂണിറ്റിന്റെ പ്രവർത്തനം നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയായതോടെയാണ് ഗൂഗിൽ പേ ചലഞ്ചുമായി പണ സമാഹരണത്തിനുള്ള ശ്രമം നടക്കുന്നത്. നഗരസഭാ തലത്തിലും വാർഡ് തലങ്ങളിലും ഇത്തരത്തിലുള്ള ഗൂഗിൽപേ വഴി പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. ഇതിനായി നഗരസഭയുടേയും താലൂക്ക് ആസ്പത്രിയുടേയും കനിവ് ഡയാലിസിസ് സൊസൈറ്റിയുടേയും നേതൃത്വത്തിൽ ഇരിട്ടി എസ് ബി ഐയിൽ അ്ക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

Related posts

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സതേടിയെത്തിയ വയോധികൻ മരിച്ചു………

ഇ​രി​ട്ടി​യി​ൽ മൂ​ന്ന് സി​എ​ഫ്എ​ൽ​ടി​സി

Aswathi Kottiyoor

കൂടലാട് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox