ക്വാറി അപകടത്തിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൽ ക്വാറി ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എഐടിയുസി. അപകടം നടന്ന സ്ഥലവും മരിച്ച രതീഷിന്റെ വീടും സിപിഐ, എഐടിയുസി നേതാക്കൾ സന്ദർശിച്ചു. അയ്യൻകുന്ന് വാണിയപ്പാറയിൽ ക്വാറി അപകടത്തിൽ മരിച്ച രതീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം.ജില്ലയിലെ മുഴുവൻ ക്വാറികളിലും ക്രഷറുകളിലും തൊഴിൽ വകുപ്പിന്റെ അടിയന്തര പരിശോധന നടത്തണമെന്നും ലൈസൻസിന് വിരുദ്ധമായി ഖനന പ്രവർത്തനം നടത്തുന്ന മുഴുവൻ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടണമെന്നുംനേതാക്കൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കളക്ടർക്ക് പരാതിയും നൽകി. സിപിഐ ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, എം.കെ. ശശി, ശങ്കർ സ്റ്റാലിൻ, സിപിഐ അയ്യൻകുന്ന് ലോക്കൽ സെക്രട്ടറി കെ.പി. ബാബു, എഐടിയുസി ഇരിട്ടി മണ്ഡലം സെക്രട്ടറി കെ.ആർ. ലിജുമോൻ, ബെന്നി കാക്കനാട്ട്, ബിനോയി പുന്നിലത്ത്, ബെന്നി അങ്ങാടിക്കടവ്, കെ. ജലീൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.