30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു ………
Iritty

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു ………

ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. വാണിയപ്പാറയിലെ പൂമരത്തിൽ ജോസഫിന്റെയും അന്നമ്മയുടെയും മകൻ വിൽസൻ(52) ആണ് മരിച്ചത്. കണ്ണൂർ ഗവ: മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മരണപ്പെട്ടത്
കഴിഞ്ഞ ഫെബ്രുവരി 20 ന് പുലർച്ചെ ഇരിട്ടി – മട്ടന്നൂർറോഡിൽ ഉളിയിൽ ഗവ: യു.പി. സ്കൂളിന് സമീപമായിരുന്നു അപകടം. മലയാറ്റൂർ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന വിൽസനും കുടുംബവും സഞ്ചരിച്ച കാറും ഇരിട്ടി ഭാഗത്തുനിന്ന്‌ ചെങ്കല്ലുമായി പോവുകയായിരുന്നലോറിയും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. വിൽസൻ്റെ ഭാര്യ , മക്കൾ, മരുമക്കൾ എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു.
ഭാര്യ :ലാലി. മക്കൾ: നിഖിൽ (ഖത്തർ) , അലക്സ് ( വിദ്യാർത്ഥി, അങ്ങാടിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ), ലിയ, മരുമക്കൾ: അയറിൻ , ലിബിൻ (മലേഷ്യ) . സഹോദരങ്ങൾ: ജോഷി ജോസഫ് (ഡ്രൈവർ), സണ്ണി ജോസഫ് (ലണ്ടൻ), പൌലോസ് (ബിസിനസ്സ്), ബെന്നി, ബിജു ( നഴ്സ് കണ്ണൂർ മെഡി: കോളജ്), മോളി, ബേബി പരേതനായ ബാബു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വാണിയപ്പാറ ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.

Related posts

ഇരിട്ടി നഗരമദ്ധ്യത്തിൽ പൂന്തോട്ടം പദ്ധതിക്ക് തുടക്കമായി

യുവാവിനെ തട്ടിക്കൊണ്ടുപോകൽ കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

കൊവിഡ് അതിതീവ്ര വ്യാപനം – കീഴൂർ മഹാദേവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

WordPress Image Lightbox