28.1 C
Iritty, IN
November 21, 2024
  • Home
  • Kottayam
  • മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ
Kottayam

മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ

അഭിനയിച്ച സിനിമകളിലെല്ലാം കോട്ടയം പ്രദീപ് ശ്രദ്ധ നേടിയെടുത്തത് ചെറു ഡയലോഗുകളിലൂടെയാണ്. ഒരു പക്ഷേ മറ്റാര് ചെയ്താലും സാധാരണ ശൈലിയിലെ ഡയലോഗ് ഡെലിവറി ആയിപ്പോകുമായിരുന്ന സംഭാഷണങ്ങളാണ് കോട്ടയം പ്രദീപ് വേറിട്ടതാക്കിയത്. ഭക്ഷണത്തിന്റെ മെനു പറയുമ്പോള്‍ ‘ഫിഷുണ്ട്, ചിക്കനുണ്ട്’ പോലുള്ള തികച്ചും സാധാരണയായ ഒരു ഡയലോഗിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ കോട്ടയം പ്രദീപിന് മാത്രമേ കഴിയുള്ളു.

സ്‌കൂള്‍ പഠന കാലം മുതല്‍ നാടകത്തിലൂടെയും മറ്റും അഭിനയത്തില്‍ സജീവമായിരുന്ന പ്രദീപ് എന്നാല്‍ വെള്ളിത്തിരയിലേക്ക് വരുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിഫിലിമില്‍ ബാലതാരതങ്ങളെ വേണമെന്നറിഞ്ഞ് മകനുമൊത്ത് സെറ്റിലെത്തിയതായിരുന്നു പ്രദീപ്. എന്നാല്‍ ആ ടെലിഫിലിമില്‍ മകനല്ല മറിച്ച് മറ്റൊരു മുതിര്‍ന്ന വേഷത്തിലേക്ക് കോട്ടയം പ്രദീപിന് നറുക്ക് വീഴുകയായിരുന്നു.

പത്താം വയസ്സിലാണ് അദ്ദേഹം ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തിലൂടെ തുടങ്ങിയ കോട്ടയം പ്രദീപ് 40 വര്‍ഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസി ഉദ്യോഗസ്ഥനായി.

1999ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പല തരത്തിലുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു. തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2009ല്‍ ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നന്ദു പൊതുവാള്‍ വഴി ഗൗതം മേനോന് മുന്നില്‍ ഓഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങള്‍ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.

മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിലും പ്രദീപ് വേഷമിട്ടിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന ചിത്ത്രിന്റെ റിലീസ് കാണാനാകാതെയാണ് പ്രദീപ് മടങ്ങുന്നത്…

Related posts

ഇര ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നൽകിയ മൊഴി കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നു: അന്വേഷണ ഉദ്യോഗസ്ഥൻ

Aswathi Kottiyoor

കോട്ടയം – ഇടുക്കി ജില്ലാ അതിർത്തിയിൽ നേരിയ ഭൂചലനം.

Aswathi Kottiyoor

ഞാന്‍ സുരേഷ്, വാവ സുരേഷ്’; ആശ്വാസമായി ആ മറുപടി: ജീവിതത്തിലേക്കു മടക്കം.

Aswathi Kottiyoor
WordPress Image Lightbox