24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇ​രി​ട്ടി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ “ത​റ​ക്ക​ല്ലി​ൽ ത​ന്നെ’
kannur

ഇ​രി​ട്ടി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ “ത​റ​ക്ക​ല്ലി​ൽ ത​ന്നെ’

ഇ​രി​ട്ടി: 20 കോ​ടി​രൂ​പ ചി​ല​വി​ൽ ഇ​രി​ട്ടി​യി​ൽ നി​ർ​മി​ക്കു​ന്ന മി​നി സി​വി​ൽ​സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ മാ​ത്ര​മൊ​തു​ങ്ങി. ഒ​രു വ​ർ​ഷം മു​ൻ​പ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​ൻ​പാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്‌​ഘാ​ട​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ന്നെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും തു​ട​ർ പ്ര​വൃ​ത്തി​ക​ളൊ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​ല്ല.

ഇ​രി​ട്ടി – പേ​രാ​വൂ​ർ റോ​ഡി​ൽ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ അ​ധീ​ന​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ സ​മു​ച്ഛ​യം പ​ണി​യാ​നാ​യി ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ൻ​പ് ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ അ​ന്ന​ത്തെ റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം സ്ഥ​ലം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു. എ​ന്നാ​ൽ ഇ​ത് വെ​റും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മാ​ത്ര​മാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണ് പി​ന്നീ​ട ക​ണ്ട​ത്. ഇ​തി​നാ​യി നീ​ക്കി​വെ​ച്ച സ്ഥ​ലം മു​ഴു​വ​ൻ ഇ​ന്ന് കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്.

ഇ​രി​ട്ടി​യി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ചാ​ൽ ഇ​പ്പോ​ൾ ടൗ​ണി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സ്, താ​ലൂ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഓ​ഫീ​സു​ക​ളും, ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, സ​ബ് ട്ര​ഷ​റി, ലേ​ബ​ർ ഓ​ഫീ​സ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​കും. ഇ​ന്ന് ഇ​രി​ട്ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ് ഇ​ത്ത​രം ഓ​ഫീ​സു​ക​ളെ​ല്ലാം. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ്രാ​വ​ർ​ത്തി​ക മാ​വു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​രം ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ ഉ​പ​കാ​ര പ്പെ​ടു​ന്ന​തോ​ടൊ​പ്പം വാ​ട​ക​യി​ന​ത്തി​ൽ ഇ​ന്ന് സ​ർ​ക്കാ​ർ ന​ൽ​കി​വ​രു​ന്ന വ​ൻ തു​ക ലാ​ഭി​ക്കാ​നു​മാ​കും.

Related posts

*വിഷ്ണുപ്രിയ കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.*

Aswathi Kottiyoor

‘എന്റെ കേരളം’ സർക്കാർ സേവനങ്ങൾ കുടക്കീഴിലാക്കി

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന….

WordPress Image Lightbox