27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • ആഘോഷങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി ജില്ല ഭരണക്കൂടം
kannur

ആഘോഷങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി ജില്ല ഭരണക്കൂടം

വിവാഹചടങ്ങുകളിൽ അതിരുവിടുന്ന ആഘോഷങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി ജില്ല ഭരണക്കൂടം. ആഘോഷമാവാം അതിരുകടക്കരുത്, നന്മയിലൂടെ നാടിനെ കാക്കാം എന്ന ക്യാമ്പയിനിൽ നിന്നാണ് രൂപം നൽകിയത്. വി. ഒ. ക്യാമ്പയിനിന്റെ ജില്ല തല ഉദ്ഘടനം മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽ നടത്തപ്പെടുമെന്ന് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി ദിവ്യ പറഞ്ഞു.

വിവാഹ മരണാനന്തര ചടങ്ങുകളിൽ വർധിച്ചുവരുന്ന പരസ്യമായ മദ്യവില്പന അനുവദിക്കാൻ സാധിക്കാത്തതാണ് എന്നും ഇതിനെതിരെ ശക്തമായ നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്നും പി. പി. ദിവ്യ കൂട്ടിച്ചേർത്തു.
ആഘോഷ പരിപാടികളെ നിയന്ത്രിക്കാൻ 10 അംഗ നിരീക്ഷണ ജാഗ്രത സമിതിക്കും രൂപം നൽകും. പൗരപ്രമാണികൾ, രാഷ്ട്രീയ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ തുടങ്ങി യുവാക്കളും അടങ്ങുന്നതായിരിക്കും സമിതി. ന്യൂ ജനറേഷൻ ലഹരി മരുന്നുകളുടെ ഇടത്താവളങ്ങൾ കണ്ടെത്തി ജില്ലയെ ശുദ്ധീകരിക്കാനുള്ള നീക്കങ്ങളും മുന്നോട്ട് പോവുന്നുണ്ട്. ജില്ലയിൽ വർധിച്ചു വരുന്ന ടർഫുകളിൽ ആണ് ലഹരി കൂടുതലായും കണ്ടുവരുന്നത്‌ എന്നും പി. പി ദിവ്യ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ജില്ല പഞ്ചായത്ത്‌ ഓഫീസിൽ ഇന്ന് (ഫെബ്രുവരി 17 ) ന് നടന്ന വാർത്ത സമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, കെ. കെ രത്നകുമാരി, സെക്രട്ടറി ചന്ദ്രൻ ജില്ല പഞ്ചായത്ത്‌ അംഗം സി. പി ഷിജു എന്നിവർ സംബന്ധിച്ചു

Related posts

ജില്ലയില്‍ 1212 പേര്‍ക്ക് കൂടി കൊവിഡ്: 1176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 16 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox