25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു
Iritty

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു

ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ​തു മു​ത​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നും കു​ട​കി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള പ്ര​ധാ​ന​പാ​ത​യാ​യ മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ർ​ടി​പി​സി​ആ​ർ നി​ബ​ന്ധ​ന അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്കം കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ചു.

രാ​ജ്യ​ത്ത് മ​റ്റൊ​രി​ട​ത്തും ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​പ്പോ​ൾ നി​ല​വി​ലി​ല്ല. ര​ണ്ടു വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ഏ​തു സം​സ്ഥാ​ന​ത്തെ അ​തി​ർ​ത്തി​യും ക​ട​ന്നു​പോ​കാ​മെ​ന്നി​രി​ക്കേ മാ​ക്കൂ​ട്ട​ത്ത് മാ​ത്രം ഇ​ത്ത​ര​ത്തി​ൽ ഒ​രു നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തി​നെ​തി​രെ കു​ട​ക് ജി​ല്ല​യി​ൽ നി​ന്നു ത​ന്നെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.​വ​രു​ന്ന ആ​ഴ്ച സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മാ​സ​ങ്ങ​ളാ​യി മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ൽ തു​ട​രു​ന്ന ആ​ർ​ടി​പി​സി​ആ​ർ നി​ബ​ന്ധ​ന​യാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന ജ​ന​ങ്ങ​ളെ ഏ​റെ വ​ല​യ്ക്കു​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും ച​ര​ക്കു വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് വേ​ണ്ട​ത്.

ക​ർ​ണാ​ട​ക​യു​ടെ ഏ​താ​നും ചി​ല ബ​സു​ക​ളും ചെ​റു​സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തെ​ല്ലാം കു​ട​കി​ലെ ടൂ​റി​സ്റ്റ് മേ​ഖ​ല​യെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു ക​ഴി​ഞ്ഞു. നി​ത്യേ​ന ഇ​തു​വ​ഴി പോ​കേ​ണ്ട​വ​ർ നി​ര​ന്ത​രം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​രാ​കേ​ണ്ടി വ​രു​ന്ന​ത് ഇ​ത്ത​ര​ക്കാ​ർ​ക്ക് ചി​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​മി​ട​യാ​ക്കു​ന്നു​ണ്ടെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. നി​ത്യേ​ന ക​ട​ന്നു​പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​ഴ്ച​യി​ലൊ​രു ദി​വ​സം ടെ​സ്റ്റ് ന​ട​ത്തേ​ണ്ടി വ​രു​ന്നു. ഇ​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും സൃ​ഷ്ടി​ക്കു​ക​യാ​ണ്.

Related posts

ഇരിട്ടി നഗരസഭ കേരളോത്സവം സമാപിച്ചു.

Aswathi Kottiyoor

ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം 24 ന്

Aswathi Kottiyoor

പായത്ത് ടൂറിസം മേഖലയുടെ സംരംഭക സാധ്യതകൾ തേടി സെമിനാര്‍

Aswathi Kottiyoor
WordPress Image Lightbox