26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ജലപാത മയ്യഴിമുതൽ വളപട്ടണംവരെ സ്ഥലമെടുപ്പിന് 650 കോടി
kannur

ജലപാത മയ്യഴിമുതൽ വളപട്ടണംവരെ സ്ഥലമെടുപ്പിന് 650 കോടി

മയ്യഴിമുതൽ വളപട്ടണംവരെ ജലപാതയ്ക്ക് കനാൽ നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 650.50 കോടി രൂപ കിഫ്ബി അനുവദിച്ചു. കോവളംമുതൽ ബേക്കൽവരെയാണ് ജലപാത. ജില്ലയിൽ ജലപാത കടന്നുപോകുന്ന ഇടങ്ങളിൽ അതിരടയാള കല്ലിടൽ പൂർത്തിയായി. സാമൂഹികാഘാത പഠനം നടത്താനും അനുമതിയായി.
40 മീറ്റർ വീതിയിൽ കനാലും പത്തുമീറ്റർ വീതം വീതിയിൽ ഇരു വശങ്ങളിലും റോഡുകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.മയ്യഴിമുതൽ വളപട്ടണംവരെയുള്ള അലൈൻമെന്റിൽ മൂന്ന് കനാലാണ് നിർമിക്കുന്നത്.
ഒന്നാം കനാലിനായി മയ്യഴിമുതൽ എരഞ്ഞോളിവരെ 10 കിലോമീറ്ററാണ് ഭൂമി ഏറ്റെടുക്കേണ്ടത്. തൃപ്പങ്ങോട്ടൂർ, പാനൂർ, പെരിങ്ങളം, മൊകേരി, പന്ന്യന്നൂർ എന്നിവിടങ്ങളിലായി 164 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. രണ്ടാമത്തെ റീച്ചിൽ എരഞ്ഞോളിപ്പുഴയെ ധർമടം പുഴയുമായി ബന്ധിപ്പിക്കുന്ന 850 മീറ്റർ ദൂരത്താണ് കനാൽ നിർമിക്കുന്നത്. ഇതിനായി 16.8 ഏക്കർ ഭൂമി ആവശ്യമാണ്. മുഴപ്പിലങ്ങാടുമുതൽ വളപട്ടണംവരെ 16 കിലോമീറ്ററിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. 246.5 ഏക്കർ ഭൂമിയാണ് ഇതിനായി ആവശ്യം. മുഴപ്പിലങ്ങാട്, കടമ്പൂർ, എടക്കാട്, ചെമ്പിലോട്, ചേലോറ, വലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണിത്.

Related posts

പഴശ്ശി ഡാം ഗാർഡൻ ശിശിരോത്സവം വിനോദ സഞ്ചാര മേഖലക്ക് ഉണർവേകി.

Aswathi Kottiyoor

ബൂ​ത്തി​ല്‍ താ​ര​മാ​യി ‘പോ​ള്‍ മാ​നേ​ജ​ർ’ ആ​പ്പ്

Aswathi Kottiyoor

പാചക വാതക വിലവർധനയ്ക്കെതിരേ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox