ഇരിട്ടി: ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാർഡ്‌സിൽ ഒന്നര വയസ്സുകാരിയായ ഇരിട്ടി സ്വദേശിനി ഇടം നേടി. ഇരിട്ടി കീഴൂർകുന്നിലെ പുതിയേടത്ത് ഹൌസിൽ കെ. സജേഷിന്റേയും ആരതിയുടെയും മകൾ നൈനിക സജേഷ് ആണ് ഈ മിടുക്കി. പഴങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ, ശരീരാവയവങ്ങൾ തുടങ്ങിനിരവധി വസ്തുക്കളുടെ ചിത്രങ്ങളിൽ നിന്നും നൈനിക പതിനഞ്ച് മിനുട്ടിനുള്ളിൽ 220 വസ്തുക്കളും തിരിച്ചറിഞ്ഞതിനാണ് ഇന്ത്യാ ബുക്ക്സ് ഓഫ് റിക്കാർഡ് നേടിയത്. നൈനയുടെ പിതാവ് സജേഷ് ഇരിട്ടിയിലെ പ്രിയാ പ്രസ് ഉടമ പി. സോമന്റെ മകനും ചെന്നെയിൽ ഇലട്രിക് എഞ്ചിനിയറുമാണ്. മാതാവ് ചെന്നെയിൽ തന്നെ ഓഡിയോളജിസ്റ്റായി ജോലിചെയ്യുന്നു.
next post