സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഏപ്രില്‍ പത്തിനുള്ളില്‍ നടത്തും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും അധ്യാപക സംഘടനകളുമായി നടത്തി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
മാര്‍ച്ച് 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കും. ശനിയാഴ്ച ക്ലാസുകള്‍ അടുത്ത മൂന്ന് ആഴ്ചമാത്രമേ ഉണ്ടാകു. ക്ലാസുകള്‍ പൂര്‍ണമായും ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ക്ക് ഭാരമാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരില്ല.
ഭിന്നശേഷിക്കാർ ഉൾപ്പടെ സ്കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിൽ ഊന്നല്‍ നൽകുന്നത്. പത്ത്, പ്ലസു ക്ലാസുകളില്‍ ഈമാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനും മന്ത്രി നിര്‍ദേശം നല്കി