നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവള റോഡ് വികസനം തൊഴിലിനെയും ജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയിൽ മണത്തണ ടൗണിലെ വ്യാപാരികൾ. സ്ഥാപനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും നിലവിലെ റോഡ് വികസനവും മൂലം പൊളിക്കേണ്ടി വരുന്ന കടകളുടെ വിവരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വ്യാപാരികൾ യോഗം ചേർന്നു. വ്യാപാര സ്ഥാപനം നഷ്ടപ്പെടുമ്പോൾ ആനുപാതികമായി അർഹമായ നഷ്ടപരിഹാരം വ്യാപാരികൾക്കും ഉറപ്പുവരുത്തുക, പൊളിച്ചു മാറ്റുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുക, മണത്തണയിൽ ബൈപ്പാസ് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സണ്ണി ജോസഫ് എം. എൽ. എ. ക്ക് നിവേദനം നൽകും.
വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് പ്രസിഡന്റ് സുധീർ ബാബു, സി. എം. ജെ മണത്തണ, കെ. സി പ്രവീൺ, എം. ജെ ജോയി, ഗംഗാധരൻ എന്നിവർ സംസാരിച്ചു.