27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മദ്യ-മയക്കുമരുന്ന് ജാഗ്രതസദസ്സ്: പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു
Kerala

മദ്യ-മയക്കുമരുന്ന് ജാഗ്രതസദസ്സ്: പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പരിധിയിലെ 222 യൂണിറ്റുകളിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. തലമുറയെ കാർന്നുതിന്നുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗം മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു വരുന്നതിനാലാണ് ഡി വൈ എഫ് ഐ യുടെ ഇടപെടൽ.
മലയോര മേഖലയിൽ മാരകമായ മയക്കുമരുന്ന്, കഞ്ചാവ് ലഹരിപദാർത്ഥങ്ങളുടെ വിതരണം നടത്തുന്നതിന് പ്രത്യേക ലഹരി മാഫിയ സംഘം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്തുന്നതിനും നാടിന്റെ സമാധാനം തകർക്കുന്ന മാഫിയ സംഘങ്ങൾക്ക് താക്കീതുമായാണ് ഡി വൈ എഫ് ഐ യൂണിറ്റുകളിൽ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചത്.

ഉളിക്കൽ മേഖലയിലെ കോക്കാട് ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ ജി ദിലീപ് പോസ്റ്റർ പ്രചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പുന്നാട് പ്രസിഡണ്ട് സിദ്ധാർത്ഥ്ദാസ്, നടുവനാട് പി വി ബിനോയ്, വിളമന എം എസ് അമർജിത്ത്, വള്ളിത്തോട് കെ കെ സനീഷ്, പായത്ത് ഷിതു കരിയാൽ തുടങ്ങിയവർ പോസ്റ്റർ പ്രചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഫെബ്രുവരി 17 ന് ബ്ലോക്കിലെ 16 കേന്ദ്രങ്ങളിൽ ജാഗ്രതപരേഡും ജാഗ്രത സദസ്സും സംഘടിപ്പിക്കും. തുടർന്ന് യൂണിറ്റുകളിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. നവമാധ്യമങ്ങളിലൂടെ വിപുലമായ പരിപാടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്

Related posts

വോഡാഫോൺ ഐഡിയ പ്രതിസന്ധി: സർക്കാരിന് നഷ്ടമാകുക 1.6 ലക്ഷം കോടിയിലേറെ.

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ

Aswathi Kottiyoor

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു ;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു……….

Aswathi Kottiyoor
WordPress Image Lightbox