24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം; ട്രക്കിങ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Kottiyoor

കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം; ട്രക്കിങ് മാർച്ച് അവസാനത്തോടെ ആരംഭിക്കും

കൊട്ടിയൂർ: കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ചിൽ തുടങ്ങും. മാർച്ച് അവസാനത്തോടെ തുടങ്ങാൻ ഡി.എഫ്.ഒ. പി.കാർത്തിക്, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ഇതിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപവത്കരിക്കും. ഇതിൻ്റെ രൂപവത്കരണത്തിനായി ഫെബ്രുവരി 26-നു പ്രദേശവാസികളെ ഉൾക്കൊള്ളിച്ച് വിപുലമായ യോഗം ചേരും. തുടർന്ന് ട്രക്കിങിൻ്റെ ബെയ്സ് ക്യാമ്പായ സെന്റ്‌ തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗച്യാലയ സൗകര്യങ്ങൾ എന്നിവ ഒരുക്കും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിക്കാനും തീരുമാനമായി.

മാർച്ച് അവസാനത്തോടെ ട്രക്കിങ് തുടങ്ങുമെന്ന് അറിയിച്ച ഡി.എഫ്.ഒ മറ്റടിസ്ഥാന സൗകര്യങ്ങൾ ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്നും,സൗകര്യങ്ങളൊരുക്കി, വനത്തിൻ്റെ തനിമ നിലനിറുത്തി ടൂറിസം പദ്ധതി വേഗത്തിൽ ആരംഭിക്കുമെന്നും വ്യക്‌തമാക്കി.

Related posts

ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു……..

Aswathi Kottiyoor

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor

കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox