27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓ​ട്ട​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​ന്‍: കേ​ര​ള​ത്തി​നു ക​ട​മ്പ​ക​ളേ​റെ
Kerala

ഓ​ട്ട​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​ന്‍: കേ​ര​ള​ത്തി​നു ക​ട​മ്പ​ക​ളേ​റെ

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​റ്റ്‌​​​ന​​​സ് ടെ​​​സ്റ്റ് ഓ​​​ട്ട​​​മേ​​​റ്റ​​​ഡ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശം കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ക​​​ട​​​മ്പ​​​ക​​​ളും ഏ​​​റെ. ഭാ​​​ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് 2023 ഏ​​​പ്രി​​​ല്‍ ഒ​​​ന്നു മു​​​ത​​​ലും മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ലും ഇ​​​തു നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര വി​​​ജ്ഞാ​​​പ​​​നം.

ഓ​​​ട്ട​​​മേ​​​റ്റ​​​ഡ് ടെ​​​സ്റ്റിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പൂ​​​ര്‍​ണ​​​മാ​​​യും മെ​​​ഷിന​​​റി ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍, സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍, ബോ​​​ഡി, പെ​​​യി​​​ന്‍റിം​​ഗ് തു​​​ട​​​ങ്ങി ഓ​​​രോ പാ​​​ര്‍​ട്‌​​​സും പ​​​രി​​​ശോ​​​ധ​​​നാ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ പു​​​തി​​​യ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ലെ പ​​​രി​​​ശോ​​​ധ​​​നാരീ​​​തി​​​യേ​​​ക്കാ​​​ള്‍ കു​​​റ്റ​​​മ​​​റ്റ​​​താ​​​കു​​​മെ​​​ങ്കി​​​ല്‍​കൂ​​​ടി, കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യ പ​​​ല ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളുമുണ്ടെ​​​ന്ന് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സ്ഥ​​​ല​​​പ​​​രി​​​മി​​​തിയാ​​​ണ് പ്ര​​​ധാ​​​ന ക​​​ട​​​മ്പ. കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ണ്‍​പ​​​ത്തി​​​യ​​​ഞ്ചോ​​​ളം ആ​​​ര്‍​ടി​​​ഒ, ജോ​​​യി​​​ന്‍റ് ആ​​​ര്‍​ടി​ ഓ​​​ഫീ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഓ​​​രോ ഓ​​​ഫീ​​​സ് പ​​​രി​​​ധി​​​യി​​​ലും സ്റ്റേ​​​ഷ​​​ന്‍ വേ​​​ണ്ടി​​​വ​​​രും. ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ലോ​​​റി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കൂ​​​റ്റ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ വ​​​ലി​​​യ തോ​​​തി​​​ല്‍ ഭൂ​​​മി​​​യും കൂ​​​റ്റ​​​ന്‍ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ആ​​​വ​​​ശ്യ​​​മാ​​​യി​​​വ​​​രും.

സ്ഥ​​​ല​​​ത്തി​​​നും കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ​​​ത്തി​​​നും പ​​​രി​​​ശോ​​​ധ​​​നാ സാ​​​മ​​​ഗ്രി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ചെ​​​ല​​​വു​​​ക​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​മ്പോ​​​ള്‍ സം​​​സ്ഥാ​​​ന​ സ​​​ര്‍​ക്കാ​​​ര്‍ കോ​​​ടി​​​ക​​​ളു​​​ടെ അ​​​ധി​​​ക ​ബാ​​​ധ്യ​​​ത​​​യാ​​​വും ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രി​​​ക. അ​​​ത​​​ല്ലെ​​​ങ്കി​​​ല്‍ പി​​​പി​​​ഇ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ടി​​​വ​​​രും. ത​​​മി​​​ഴ്‌​​​നാ​​​ട് നാ​​​മ​​​ക്ക​​​ല്ലി​​​ല്‍ ലൈ​​​ലാ​​​ന്‍​ഡു​​​മാ​​​യി ചേ​​​ര്‍​ന്ന് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഓ​​​ട്ട​​​മേ​​​റ്റ​​​ഡ് ടെ​​​സ്റ്റിം​​​ഗ് സ്റ്റേ​​ഷ​​​ന്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ത്ര​​​യും ഭീ​​​മ​​​മാ​​​യ തു​​​ക മു​​​ട​​​ക്കി സ്റ്റേ​​ഷ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ റീ ​​​ടെ​​​സ്റ്റിം​​​ഗി​​​നും വ​​​ര്‍​ഷാ​​​വ​​​ര്‍​ഷ​​​മു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര​​​ക്ക് കൂ​​​ട്ടാ​​​നും മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് നി​​​ര്‍​ബ​​​ന്ധി​​​ത​​​മാ​​​കും. നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ അ​​​തി​​​ല​​​ധി​​​ക​​​മോ ഫീ​​​സ് വാ​​​ഹ​​​ന ഉ​​​ട​​​മ ന​​​ല്‌​​​കേ​​​ണ്ട​​​താ​​​യി​​​വ​​​രും.

കേ​​​ന്ദ്രം നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​യാ​​​ണ് മ​​​റ്റൊ​​​രു വെ​​​ല്ലു​​​വി​​​ളി. ഒ​​​ന്ന​​​ര വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ മു​​​ഴു​​​വ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ടെ​​​സ്റ്റിം​​​ഗ് ഓ​​​ട്ട​​​മേ​​​റ്റ​​​ഡ് സ്റ്റേ​​ഷ​​​നു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശം ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ന​​​ട​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് മോ​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ത​​​ന്നെ പ​​​റ​​​യു​​​ന്നു. ഒ​​​രു​​​പ​​​ക്ഷെ ഏ​​​താ​​​നും ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്രം സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​നാ​​​യെ​​​ന്നു​​​വ​​​രാം.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വാ​​​ഹ​​​നം ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ച് ഫി​​​റ്റ്ന​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ് നി​​​ല​​​വി​​​ലെ രീ​​​തി. വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചു​​​നോ​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ടെ​​​ങ്കി​​​ലും ഉ​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​യും അ​​​മി​​​ത ​​​ജോ​​​ലിഭാ​​​ര​​​വുംമൂ​​​ലം ക​​​ഴി​​​യാ​​​റി​​​ല്ല. ദി​​​നം​​പ്ര​​​തി നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ​​​രി​​ശോ​​​ധി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ പ​​​ല​​​പ്പോ​​​ഴും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​കാ​​​റു​​​മി​​​ല്ല.

ഓ​​​ട്ട​​​മേ​​​റ്റ​​​ഡ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ മെ​​​ഷീ​​​നി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് ഫി​​​റ്റ്‌​​​ന​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഒ​​​പ്പി​​​ട്ടു കൊ​​​ടു​​​ക്കാ​​​ന്‍ ഒ​​​രു വെ​​​ഹി​​​ക്കി​​​ള്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ആ​​​വ​​​ശ്യ​​​മേ വ​​​രു​​​ന്നു​​​ള്ളൂ.

ആ ​​​നി​​​ല​​​യ്ക്ക് പു​​​തി​​​യ ടെ​​​സ്റ്റിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ വ​​​രു​​​ന്ന​​​ത് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന് ഏ​​​റെ ഗു​​​ണ​​​ക​​​ര​​​മാ​​​ണെ​​​ന്നും പ​​​രാ​​​തി​​​ക​​​ള്‍ കു​​​റ​​​യാ​​​നും വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍​ക്കെ​​​ല്ലാം ഒ​​​രേ നീ​​​തി ല​​​ഭി​​​ക്കാ​​​നും ഇ​​​ട​​​യാ​​​കു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്നു

Related posts

സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി

Aswathi Kottiyoor

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 591 രോഗികള്‍

Aswathi Kottiyoor

കേരളത്തിലെ തെരുവുനായ് പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന്​ സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox