25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഖ​ന​നം ത​ട​യ​ണം: കോൺഗ്രസ്
Iritty

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഖ​ന​നം ത​ട​യ​ണം: കോൺഗ്രസ്

വാ​ണി​യ​പ്പാ​റ ബ്ലാ​ക്ക് റോ​ക്ക് ക്ര​ഷ​റി​ൽ തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷ് ജോ​ലി​ക്കി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു കൊ​ണ്ടാ​ണെ​ന്ന് സം​ഭ​വസ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. നി​യ​മ​പ​ര​മാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ലും പ​തി​ൻ മ​ട​ങ്ങ് ശ​ക്തി​യി​ലാ​ണ് ഇ​വി​ടെ സ്‌​ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​നു​മ​തി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും ഖ​ന​നം ന​ട​ക്കു​ന്ന​താ​യും, സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന രീ​തി​യി​ൽ അ​നി​യ​ന്ത്രി​ത സ്‌​ഫോ​ട​നം ന​ട​ത്തു​ന്ന​താ​യും മ​ന​സി​ലാ​യി.

അ​നു​വ​ദി​ച്ച സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ രാ​ത്രി​യും പ​ക​ലും തു​ട​ർ​ച്ച​യാ​യി ഖ​ന​നം ന​ട​ക്കു​ന്ന​താ​യും സ​മീ​പവാ​സി​ക​ളി​ൽ നി​ന്നും അ​റി​യാ​ൻ സാ​ധി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ നി​ന്നും ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണം ക്ര​ഷ​റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും, സ​മീ​പ വാ​സി​ക​ളു​ടെ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷം മാ​ത്ര​മേ തു​ട​ർ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കാ​ൻ പാ​ടു​ള്ളു​വെ​ന്നും ര​തീ​ഷി​ന്‍റെ കു​ടു​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​യി​ൻ​സ് മാ​ത്യു, മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ചാ​ക്കോ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തി​ൻ തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ പ​റ​ക്ക​ണ​ശേ​രി, ഷി​ബോ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത്, ബി​നോ​യി, ജോ​ഷി മ​ഞ്ഞ​പ്പ​ള്ളി, നി​ധി​ൻ രാ​ജ്, സു​നീ​ഷ് തോ​മ​സ്, ഷി​ൽജോ ​തു​ട​ങ്ങി​യ​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

Related posts

നഗരസഭയുടെ അവഗണന – റോഡ് ശുചികരിച്ച് മഹാത്മാ പുരുഷ സ്വാശ്രയ സംഘത്തിന്റെ വേറിട്ട പ്രതിഷേധം

Aswathi Kottiyoor

അഞ്ച് മാസമായി വേതനമില്ല ആറളം ഫാമിനെ നിശ്ചലമാക്കി തൊഴിലാളികളും ജീവനക്കാരും പണിമുടക്കി

Aswathi Kottiyoor

ഇരിട്ടിയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രതീതി – കർശന നിയന്ത്രണങ്ങളുമായി പോലീസ്………

Aswathi Kottiyoor
WordPress Image Lightbox