25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ മാസ്റ്റർ വിഷൻ രാജ്യാന്തര മാധ്യമ അവാർഡ് ജേതാവ് അഭിലാഷ് പി.ജോൺ കുട്ടികളുമായി സംവദിച്ചു.
Kelakam

സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ മാസ്റ്റർ വിഷൻ രാജ്യാന്തര മാധ്യമ അവാർഡ് ജേതാവ് അഭിലാഷ് പി.ജോൺ കുട്ടികളുമായി സംവദിച്ചു.

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ് സ് അംഗങ്ങളുമായി പ്രശസ്ത ജേർണലിസ്റ്റും മനോരമ ന്യൂസ് പ്രൊഡ്യൂസറ്യം, കുറ്റപത്രം ,ക്രൈം സ്റ്റോറി പ്രൊഡ്യൂസറും, നിരവധി പുരസ്ക്കാര ജേതാവുമായ അഭിലാഷ് പി.ജോൺ സംവദിച്ചു.
ജേർണലിസത്തിന്റെ കാലികപ്രസക്തി , അതിന്റെ വിവിധ വശങ്ങൾ, നല്ല ജേർണലിസ്റ്റ് ആകുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുട്ടികളുമായി അദ്ദേഹം സംവദിച്ചത്. കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകി.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇഗ്നൈറ്റിംഗ് മൈൻഡ്സിൽ ഓരോ ഞായറാഴ്ചയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ദരുടെ ക്ലാസുകൾ, പഠന യാത്രകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.

Related posts

കേളകത്തു തെരുവ് നായയെ വാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.

Aswathi Kottiyoor

മലയോര മേഖലയെ കെ.എസ്.ആര്‍.ടി.സിയും കൈയൊഴിഞ്ഞ അവസ്ഥ ; യാത്രക്കാർ ദുരിതത്തിൽ

Aswathi Kottiyoor

മൂല്യവർധിത കൃഷിക്ക് ഒരു ‘വാം’ അപ്; വാല്യു ആ‍ഡഡ് അഗ്രികൾചർ മിഷൻ (വാം) രൂപീകരിക്കും

Aswathi Kottiyoor
WordPress Image Lightbox