കരിപ്പൂർ വിമാനത്താവളം റൺവേ നീളം കുറയ്ക്കുന്നതിനായുള്ള നിർദ്ദേശങ്ങളൊന്നും നിലവിലില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ മറുപടി നൽകി.
കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും കോഴിക്കോട് വിമാനത്താവള ഉപദേശകസമിതി കോ ചെയർമാനുമായ എം.കെ രാഘവൻ എംപിക്കാണ് മന്ത്രി മറുപടി നൽകിയത്.
എംപിമാരുടെ സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോടൊപ്പം മന്ത്രിയെ കഴിഞ്ഞ ആഴ്ച സന്ദർശിച്ച വേളയിൽ റൺവേ നീളം കുറക്കാനുള്ള നടപടികൾ ഉണ്ടാവില്ലെന്ന് വാക്കാൽ ഉറപ്പുനൽകിയിരുന്നു