22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്ക്; വീടുകളുടെ സഹകരണം വര്‌ധിച്ചു
kannur

പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്ക്; വീടുകളുടെ സഹകരണം വര്‌ധിച്ചു

ക​ണ്ണൂ​ർ: യൂ​സ​ര്‍​ഫീ ന​ല്‍​കു​ന്ന​തി​ലും പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്ക് കൈ​മാ​റു​ന്ന​തി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. 2021 ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ം. വീ​ടു​ക​ളി​ല്‍​നി​ന്നു​ള്ള പാ​ഴ്‌​വ​സ്തു ശേ​ഖ​ര​ണ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മാ​സം മു​ന്നേ​റ്റ​മു​ണ്ടാ​യ​പ്പോ​ള്‍ ചി​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ പ​ദ്ധ​തി​യോ​ട് മു​ഖം​തി​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. ഒ​ക്‌​ടോ​ബ​ർ മു​ത​ലു​ള്ള സ്ഥാ​പ​ന യൂ​സ​ർ​ഫീ ശേ​ഖ​ര​ണ​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ത്രം വ​ർ​ധ​ന​യാണു​ണ്ടാ​യ​ത്.

വീ‌‌​ടു​ക​ളി​ൽ​നി​ന്ന് പാ​ഴ്‌​വ​സ്തു ശേ​ഖ​രി​ക്കു​ന്ന​തി​നോ​ട് സ​ഹ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സം മു​ത​ല്‍ ക്ര​മേ​ണ വ​ര്‍​ധി​ച്ചു. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ലെ 71 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 48 എ​ണ്ണ​ത്തി​ലും യൂ​സ​ർ ഫീ ​ന​ൽ​കു​ന്ന വീ​ട്ടു​കാ​രു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.

ക​ണ്ണ​പു​രം, മ​ല​പ്പ​ട്ടം, ചെ​മ്പി​ലോ​ട്, ക​തി​രൂ​ര്‍, ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം, ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലും നൂ​റു​ശ​ത​മാ​നം വീ​ടു​ക​ളി​ല്‍​നി​ന്നും പാ​ഴ്‌​വ​സ്തു ല​ഭി​ക്കു​ന്ന വാ​ര്‍​ഡു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​മ്പോ​ൾ വീ​ട്ടു​ട​മ​സ്ഥ​രും സ്ഥാ​പ​ന ഉ​ട​മ​ക​ളും ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് യൂ​സ​ർ ഫീ ​ന​ൽ​കു​ന്ന​തി​ൽ ആ​ദ്യ ര​ണ്ടു വ​ർ​ഷം വി​മു​ഖ​ത കാ​ണി​ച്ചി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് 2017 ഒ​ക്‌​ടോ​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം വീ​ടു​ക​ൾ​ക്ക് 60 രൂ​പ​യാ​യി​രു​ന്നു യൂ​സ​ർ ഫീ ​നി​ര​ക്ക്. എ​ന്നാ​ൽ, 2020 ഓ​ഗ​സ്റ്റ് 12ന് ​ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ന​മാ​ർ​ഗ​രേ​ഖ​യി​ൽ യൂ​സ​ർ ഫീ 50 ​രൂ​പ​യാ​ക്കി കു​റ​ച്ചു.

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍, ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​ക​ളി​ലും അ​ഴീ​ക്കോ​ട്, ചി​റ​ക്ക​ല്‍, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഹ​രി​ത ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ളാ​ണ് പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തൊ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​രി​ട്ട് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹ​രി​ത​ക​ര്‍​മ്മ സേ​ന​ക​ളാ​ണ് പാ​ഴ്‌​വ​സ്തു ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ത​ളി​പ്പ​റ​ന്പ്, മു​ഴ​ക്കു​ന്ന് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പാ​ഴ്‌​വ​സ്തു ശേ​ഖ​ര​ണ​ത്തി​ൽ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പി​ൽ 70 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത്19 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ, മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts

ഊർജ കുതിപ്പേകാൻ കോലത്തുനാട്​ പാക്കേജ്; കണ്ണൂർ, കാസർകോട്​ ജില്ലകളിൽ വൈദ്യുതി പ്രസാരണ ശൃംഖല ശക്തിപ്പെടും

Aswathi Kottiyoor

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor
WordPress Image Lightbox