27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • വർണമനോഹരമാണീ ആശുപത്രി
kannur

വർണമനോഹരമാണീ ആശുപത്രി

ജനറൽ ആശുപത്രിക്ക്‌ മുന്നിലെ മതിൽനിറയെ വർണചിത്രങ്ങളാണിപ്പോൾ. ഗർഭകാല പരിചരണവും കുട്ടികളുടെ വാക്‌സിനേഷനും കോവിഡ്‌ മാനദണ്ഡവും ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ വരയ്‌ക്കുന്ന തിരക്കിലാണ്‌ ഒരുകൂട്ടം ചിത്രകാരന്മാർ. തലശേരി സ്വദേശികളായ സുമേഷ്‌ ബാല, കെ പി സരേഷ്‌, പി കെ ദീപക്‌ (മലപ്പുറം), കെ വൈശാഖ്‌(കണ്ണൂർ), സി എസ്‌ വിഷ്‌ണു (ചേർത്തല) എന്നിവരാണ്‌ 60 മീറ്റർ നീളത്തിൽ ചിത്രമതിലൊരുക്കുന്നത്‌. ദേശീയ ആരോഗ്യമിഷന്റെ ഗർഭകാലവും ശിശുപരിചരണവും സന്ദേശമാണ്‌ അക്രിലിക്‌ മാധ്യമത്തിലെ ചിത്രങ്ങളിൽ. അമ്മയുടെ സ്‌നേഹം മുലപ്പാലിലൂടെ, കുട്ടികൾ വളരട്ടെ കരുത്തരായി, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക തുടങ്ങിയ സന്ദേശങ്ങൾ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. കൂത്തുപറമ്പ്‌, തൃശൂർ താലൂക്ക്‌ ആശുപത്രികളുടെയും തിരുവനന്തപുരം ഡിഎംഒ ഓഫീസിന്റെ മതിലിലും ചിത്രംവരയ്‌ക്കുമെന്ന്‌ ആർടിസ്‌റ്റ്‌ സുമേഷ്‌ ബാല പറഞ്ഞു.

Related posts

കണ്ണൂർ ജില്ലയില്‍ 1753 പേര്‍ക്ക് കൂടി കൊവിഡ്; 1719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

വിളിക്കുക 94960 10101 മഴ: വൈദ്യുതി അപകടത്തിനെതിരെ ജാഗ്രതവേണം

Aswathi Kottiyoor

ധർമടത്ത് നാട്ടുകാർ കല്ലിടൽ തടഞ്ഞു

Aswathi Kottiyoor
WordPress Image Lightbox