24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഡിജിറ്റൽ റീസർവേ ഏപ്രിലിൽ ആരംഭിക്കും; നാലുവർഷം കൊണ്ട് പൂർത്തിയാക്കും: മന്ത്രി കെ രാജൻ
Kerala

ഡിജിറ്റൽ റീസർവേ ഏപ്രിലിൽ ആരംഭിക്കും; നാലുവർഷം കൊണ്ട് പൂർത്തിയാക്കും: മന്ത്രി കെ രാജൻ

നൂറുദിന കർമ്മ പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റൽ റീസർവേ ഏപ്രിലിൽ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നാലു വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും. ഇതിനായി 807 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീ കാരം നൽകിയതായും ആദ്യഘട്ടമായി 339 കോടി രൂപ റീബിൽഡ് കേരള ഇനീഷിയേറ്റീവിൽ ഉൾപ്പെടുത്തി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

സർവേ നടപടിക്കായി 1500 ഓളം സർവെയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ആദ്യ മൂന്ന് വർഷം 400 വില്ലേജുകളിലും നാലാം വർഷം 350 വില്ലേജുകളിലും റീസർവേ പൂർത്തിയാക്കും. 1550 വില്ലേജുകളുടെ ഡിജിറ്റൽ സർവേ നാലു വർഷത്തിൽ പൂർത്തിയാക്കി ഭൂസംബന്ധമായ നടപടികൾ എല്ലാം ഓൺലൈനിൽ കൊണ്ടുവരുമെ‌ന്നും മന്ത്രി അറിയിച്ചു.

സർവേ ത്വരിതപ്പെടുത്തുന്നതിന് 28 സിഒആർ സ്റ്റേഷനുകൾ സ്ഥാപിക്കും. കെട്ടിടങ്ങളുടെ മുകളിലും തടസങ്ങളില്ലാത്ത പ്രദേശങ്ങളിലുമാണ് കോർസ് സ്റ്റേഷനുകൾ സ്ഥാപിക്കുക. കോർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ടെണ്ടറും എഗ്രീമെന്റും പൂർത്തിയാക്കി. റീസർവേയ്‌ക്കായുള്ള ആർടികെ റോവറും, റോബോട്ടിക് ടോട്ടൽ സ്റ്റേഷനുമായി വാങ്ങുന്നതിനുള്ള ആഗോള ടെൻഡർ നടപടികൾ സർവേ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 17നകം ഈ നടപടി പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

Related posts

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ഇ​ന്ന്

Aswathi Kottiyoor

ഇന്ത്യ 2022 ; ന്യൂനപക്ഷങ്ങളുടെ ജീവിതം രാജ്യത്ത് കൂടുതല്‍ ദുസ്സഹമായ വര്‍ഷം

Aswathi Kottiyoor

പ്ലസ് വണ്‍ പരീക്ഷാ തീയതികളില്‍ മാറ്റമില്ല: മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റില്‍ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox