24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മാ​തൃ​-ശി​ശു ബ്ലോ​ക്ക് അ​ട​ഞ്ഞു​ത​ന്നെ
kannur

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മാ​തൃ​-ശി​ശു ബ്ലോ​ക്ക് അ​ട​ഞ്ഞു​ത​ന്നെ

ഇ​രി​ട്ടി: ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ല​ക്ഷ്യ മാ​തൃ​ശി​ശു ബ്ലോ​ക്ക് അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും അ​ട​ഞ്ഞു​ത​ന്നെ. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ ലേ​ബ​ർ റൂം ​ആ​ൻ​ഡ് ക്വാ​ളി​റ്റി ഇ​ംപ്രൂവ്മെ​ന്‍റ് ഇ​നി​ഷ്യേ​റ്റി​വ് (ല​ക്ഷ്യ ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് കോ​ടി 19 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കെട്ടിടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ഏ​താ​നും ദി​വ​സം മു​ന്പാ​ണ് അ​ന്ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

മൂ​ന്നു വ​ർ​ഷം മു​ന്പ് ഇ​തേ കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​വ​ശ​ത്ത് കോ​ടി​ക​ൾ മു​ട​ക്കി മാ​തൃ ശി​ശു​വാ​ർ​ഡ് പ​ണി​യു​ക​യും 2017 ൽ ​മ​ന്ത്രി ത​ന്നെ ഉ​ദ്‌​ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളെ നി​യ​മി​ക്കു​മെ​ന്നും പ്ര​സ​വ​വും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ളു​മ​ട​ക്കം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ചി​കി​ത്സ​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ ഈ ​വാ​ക്കു​ക​ൾ പാ​ഴ് വാ​ക്കാ​യി. ഏ​താ​നും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​സ​വ​വാ​ർ​ഡും മാ​തൃ ശി​ശു വാ​ർ​ഡും ആ​ശു​പ​ത്രി​യു​ടെ ഒ​പി വാ​ർ​ഡും, ഫാ​ർ​മ​സി​യും, ഡ​യാ​ലി​സി​സ് സെ​ന്‍റ​റും മ​റ്റു​മാ​യി മാ​റി. ആ​ശു​പ​ത്രി​യി​ലേ​ക്ക് നി​യ​മി​ച്ച ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തു. ഇ​തി​നുശേ​ഷ​മാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് മു​ന്പ് മാ​തൃ ശി​ശു വാ​ർ​ഡ് പ​ണി​ത അ​തേ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ പു​തു​താ​യി മാ​തൃ ശി​ശു ബ്ലോ​ക്ക് പ​ണി​യു​ന്ന​താ​യി അ​റി​യു​ന്ന​ത്.

കോ​ടി​ക​ൾ ചി​ല​വി​ട്ട് പ​ണി​ത ബ്ലോ​ക്ക് താ​ഴ​ത്തെ നി​ല​യി​ൽ മാ​തൃ​ശി​ശു വാ​ർ​ഡെ​ന്ന് പേ​രി​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത അ​തേ മ​ന്ത്രി ത​ന്നെ എ​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വാ​ഗ്ദാ​നം പ​ഴ​യ​തു​ത​ന്നെ. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ​യും സ്റ്റാ​ഫു​ക​ളെ​യും നി​യ​മി​ക്കും. ഇ​നി​യാ​രും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നും പ്ര​സ​വ​ത്തി​നും ശേ​ഷ​മു​ള്ള ചി​കി​ത്സ​ക​ൾ​ക്കു​മാ​യി എ​ങ്ങും പോ​കേ​ണ്ടി​വ​രി​ല്ല എ​ന്ന ഉ​റ​പ്പും ന​ൽ​കി. ഒ​ന്നും ന​ട​ന്നി​ല്ല. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ഉ​ൾ​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള ഗ​ർ​ഭി​ണി​ക​ൾ ചി​കി​ത്സ​യും സു​ഖ​പ്ര​സ​വ​ത്തി​നു​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും ഇ​ല്ലെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​യും തേ​ടി പോ​കേ​ണ്ടി​വ​രു​ന്ന ദു​ര​വ​സ്ഥ ത​ന്നെ ഇ​ന്നും തു​ട​രു​ന്നു.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ പ്ര​സ​വ​മു​റി , ഓ​പ്പ​റേ​ഷ​ൻ മു​റി, തീ​വ്ര പ​രി​ച​ര​ണ യൂ​ണി​റ്റ്, ന​വ​ജാ​ത ശി​ശു ഐ​സി​യു, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള വാ​ർ​ഡു​ക​ൾ, ഇ​തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ന​ശി​ക്കു​ക​യാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യും ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​രെ നി​യ​മി​ച്ച് മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച മാ​തൃ ശി​ശു പ​രി​ച​ര​ണ കേ​ന്ദ്ര​മാ​ക്കി ഇ​വി​ടം മാ​റ്റു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

ഭൂരഹിതർക്ക് ഭൂമി: അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

സൗ​ജ​ന്യ ആ​ർ​ടി-​ പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor

ത​ല​ശേ​രി ഇരട്ടക്കൊലപാതകം: മൂന്നു പേർ കസ്റ്റഡിയിൽ; പ്രധാന പ്രതിക്കായി തെരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox