28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിദേശ ഡ്രോണ്‍ ഇറക്കുമതിയ്ക്ക് ഇന്ത്യയില്‍ നിരോധനം; ചില ഇളവുകളും
Kerala

വിദേശ ഡ്രോണ്‍ ഇറക്കുമതിയ്ക്ക് ഇന്ത്യയില്‍ നിരോധനം; ചില ഇളവുകളും

വിദേശ ഡ്രോണുകളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. അതേസമയം തദ്ദേശീയമായ ഡ്രോണുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ്, പ്രതിരോധം, സുരക്ഷാ ആവശ്യങ്ങള്‍ എന്നിവയ്ക്കായുള്ള ഡ്രോണ്‍ ഇറക്കുമതി നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അത്തരം ഇറക്കുമതികള്‍ക്ക് മതിയായ അനുമതികള്‍ നേടേണ്ടതുണ്ട്.

അതേസമയം ഡ്രോണിന്റെ ഘടക ഭാഗങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക അനുമതികള്‍ ആവശ്യമില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.

വിദേശ ഡ്രോണുകള്‍ നിരോധിച്ചതായ അറിയിപ്പ് വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുഴള്ള ജനറല്‍ ഫോറിന്‍ ട്രേഡ് ഡയറക്ടറേറ്റ് പുറത്തിറക്കി. നിര്‍മാണം പൂര്‍ത്തിയാക്കിയ ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനമുള്ളത്.

അതേസമയം ഇളവുകള്‍ അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകൃത ഗവേഷണ വികസന സ്ഥാപനങ്ങള്‍ക്കും ഗവേഷണ ആവശ്യങ്ങള്‍ക്കായി നിര്‍മാണ കമ്പനികള്‍ക്കും ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാനാവും. അതിനായി ജനറല്‍ ഫോറിന്‍ ട്രേഡ് ഡയറക്ടറേറ്റില്‍ നിന്നും അനുമതി വാങ്ങണം.

ഇന്ത്യന്‍ നിര്‍മിത ഡ്രോണുകള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നിരോധനം. 2022 ഫെബ്രുവരി 9 മുതലാണ് വിദേശ ഡ്രോണുകളുടെ നിരോധനം പ്രാബല്യത്തില്‍ വരിക.

രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഡ്രോണുകളുടെ ഉപയോഗത്തിനും മതിയായ അനുമതികളും രജിസ്‌ട്രേഷനം ആവശ്യമാണ്.

Related posts

ന്യൂനമർദം: സംസ്ഥാനത്ത് മഴ തുടരും

Aswathi Kottiyoor

ന്യൂ​ന​മ​ർ​ദം യാ​സ് ചു​ഴ​ലി​ക്കാ​റ്റാ​കും; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

Aswathi Kottiyoor

താലൂക്ക് സപ്ലൈ ഓഫീസിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനകം പരിഹരിക്കും

Aswathi Kottiyoor
WordPress Image Lightbox